ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്‍റെ പേരില്‍ തട്ടിപ്പ്, വലയില്‍ വീഴരുതെന്ന് അധികാരികള്‍

ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്‍റെ പേരില്‍ തട്ടിപ്പ്, വലയില്‍ വീഴരുതെന്ന് അധികാരികള്‍

ചാലക്കുടി:  പ്രളയകെടുതിയില്‍ മുങ്ങിപ്പോയ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്‍റെ പേരില്‍ വ്യാപകമായ പണപിരിവ് നടക്കുന്നതായി വാര്‍ത്ത. ഈ സാഹചര്യത്തില്‍  ഇത്തരം പണപ്പിരിവിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ധ്യാനകേന്ദ്രം അറിയിച്ചു.   ധ്യാനകേന്ദ്രം ധനസമാഹരണം നടത്തുന്നുണ്ടെങ്കില്‍ അതു നിയമാനുസൃതം ഡിവൈനിലെ വൈദികര്‍ മുഖേനയോ ധ്യാനകേന്ദ്രത്തിന്റെ ബാങ്ക് അക്കൗണ്ട് വഴിയോ മാത്രമായിരിക്കുമെന്നും സുപ്പീരിയര്‍ അറിയിച്ചു. വ്യാജപ്പണപിരിവില്‍ കുടുങ്ങാതിരിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണം.

You must be logged in to post a comment Login