ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ മ​​​രി​​​യോ​​​ത്സ​​​വം

ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ മ​​​രി​​​യോ​​​ത്സ​​​വം

ചാ​​​ല​​​ക്കു​​​ടി: മാ​​​താ​​​വി​​​ന്‍റെ ഫാ​​​ത്തി​​​മാ പ്ര​​​ത്യ​​​ക്ഷീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ നൂ​​റാം വാ​​​ർ​​​ഷി​​​കം പ്ര​​​മാ​​​ണി​​​ച്ച് ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ മൂ​​​ന്നു​​​മു​​​ത​​​ൽ എ​​​ട്ടു​​​വ​​​രെ അ​​​ഞ്ചു​​​ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന മ​​​രി​​​യോ​​​ത്സ​​​വം ധ്യാ​​​നം ന​​​ട​​​ത്തും.

ഞാ​​​യ​​​റാ​​​ഴ്ച വൈ​​കു​​ന്നേ​​രം ആ​​​റി​​​നു ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പ്രാ​​​രം​​​ഭ സ​​​ന്ദേ​​​ശം ന​​​ൽ​​​കും. ഫാ​​​ത്തി​​​മാ​​​യി​​​ൽ​​​നി​​​ന്നു കൊ​​​ണ്ടു​​​വ​​​ന്ന പ​​​രി​​​ശു​​​ദ്ധ അ​​​മ്മ​​​യു​​​ടെ തി​​​രു​​​സ്വ​​​രൂ​​​പം പ്ര​​​തി​​​ഷ്ഠി​​​ച്ചു​​​കൊ​​​ണ്ട് ആ​​​രം​​​ഭി​​​ക്കു​​​ന്ന ശു​​​ശ്രൂ​​​ഷ​​​യി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് ജ​​​പ​​​മാ​​​ല​​​പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കും ആ​​​രാ​​​ധ​​​ന​​​യ്ക്കും നേ​​​തൃ​​​ത്വം ന​​​ൽ​​​കും. വി​​​ൻ​​​സെ​​​ൻ​​​ഷ്യ​​​ൻ സ​​​ഭ​​​യു​​​ടെ മേ​​​രി​​​മാ​​​താ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ. ​​​ജെ​​​യിം​​​സ് ക​​​ല്ലു​​​ങ്ക​​​ൽ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ക്കും.

തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ൽ, മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ, മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​ർ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ച്ച് സ​​​ന്ദേ​​​ശം ന​​​ൽ​​​കും. ധ്യാ​​​ന​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വൈ​​​കീ​​​ട്ട് ജ​​​പ​​​മാ​​​ല​​​റാ​​​ലി​​​യും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ലെ വൈ​​​ദി​​​ക-അ​​ല്​​​മാ​​​യ ശു​​​ശ്രൂ​​​ഷ​​​ക​​​രെ കൂ​​​ടാ​​​തെ സ​​​ന്തോ​​​ഷ് ക​​​രു​​​മാ​​​ത്ര, സാ​​​ബു അ​​​റു​​​തൊ​​​ട്ടി​​​യി​​​ൽ, ബേ​​​ബി ജോ​​​ണ്‍ ക​​​ല​​​യ​​​ന്താ​​​നി, പീ​​​റ്റ​​​ർ ചേ​​​രാ​​​ന​​​ല്ലൂ​​​ർ, റെ​​​ജി കൊ​​​ട്ടാ​​​രം എ​​​ന്നി​​​വ​​​രും ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ന​​​യി​​​ക്കും.

 
ഓ​​​ണാ​​​വ​​​ധി​​​ക്കാ​​​ല​​​ത്തെ ഈ ​​​ധ്യാ​​​ന​​​ത്തോ​​​ടൊ​​​പ്പം ഫാ​​​ത്തി​​​മാ​​​യി​​​ൽ​​​നി​​​ന്നു കൊ​​​ണ്ടു​​​വ​​​ന്ന പ​​​രി​​​ശു​​​ദ്ധ മാ​​​താ​​​വി​​​ന്‍റെ തി​​​രു​​​സ്വ​​​രൂ​​​പം പ്ര​​​തി​​​ഷ്ഠി​​​ക്കു​​​ന്ന ഡി​​​വൈ​​​ൻ മേ​​​ഴ്സി മ​​​രി​​​യ​​​ൻ കൂ​​​ടാ​​​ര​​​ത്തി​​​ൽ ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന അ​​​ഖ​​​ണ്ഡ ജ​​​പ​​​മാ​​​ല​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നും വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്ക് ഏ​​​തു സ​​​മ​​​യ​​​ത്തും വ​​​ന്ന് തി​​​രു​​​സ്വ​​​രൂ​​​പം വ​​​ണ​​​ങ്ങാ​​​നും സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും.

മ​​​രി​​​യോ​​​ത്സ​​​വം ധ്യാ​​​ന​​​ത്തി​​​ന്‍റെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ മൂ​​​ന്നി​​​നു രാ​​​വി​​​ലെ ആ​​​രം​​​ഭി​​​ക്കും. സ​​​മാ​​​പ​​​ന ദി​​​വ​​​സ​​​മാ​​​യ എ​​​ട്ടി​​​നു വി​​​ൻ​​​സെ​​​ൻ​​​ഷ്യ​​​ൻ സ​​​ഭ​​​യു​​​ടെ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തു​​​ണ്ട​​​ത്തി​​​ലി​​​ന്‍റെ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​ബ​​​ലി​​​യും തു​​​ട​​​ർ​​​ന്ന് ഫാ​​​ത്തി​​​മാ തി​​​രു​​​സ്വ​​​രൂ​​​പം വ​​​ഹി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള പ്ര​​​ദ​​​ക്ഷി​​​ണ​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​മാ​​​ത്യു ഇ​​​ല​​​വു​​​ങ്ക​​​ൽ അ​​​റി​​​യി​​​ച്ചു.

You must be logged in to post a comment Login