ക്രിസ്തുവിനെ ഉപേക്ഷിക്കണം, ഇല്ലെങ്കില്‍ വിവാഹമോചനം ക്രൈസ്തവയുവതി സമ്മര്‍ദ്ദത്തില്‍

ക്രിസ്തുവിനെ ഉപേക്ഷിക്കണം, ഇല്ലെങ്കില്‍ വിവാഹമോചനം ക്രൈസ്തവയുവതി സമ്മര്‍ദ്ദത്തില്‍

ഒന്നുകില്‍ ക്രിസ്തു അല്ലെങ്കില്‍ ഭര്‍ത്താവും കുഞ്ഞും. സാധാരണമല്ലാത്ത സമ്മര്‍ദ്ദം അനുഭവിക്കുകയാണ് സമീദ എന്ന അമ്മയും ഭാര്യയും. മൂന്നുവര്‍ഷം മുമ്പ് ക്രിസ്തുമതം സ്വീകരിച്ച സമീദയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത് ഭര്‍ത്താവിന്റെ നയപ്രഖ്യാപനമാണ്.

ക്രിസ്തുവിനെ ഉപേക്ഷിച്ച് സ്വന്തം മതത്തിലേക്ക് മടങ്ങിയാല്‍ സമീദയ്ക്കും കുടുംബവും കുഞ്ഞുമുണ്ടാകും. ഇല്ലെങ്കില്‍ കുുടംബവുമുണ്ടാകില്ല, കുഞ്ഞുമുണ്ടാവില്ല.വിവാഹം കഴിക്കുമ്പോള്‍ തന്റെ ക്രിസ്തീയ വിശ്വാസത്തിന്റെ കാര്യത്തില്‍ ഭര്‍ത്താവ് റഷീദ് പ്രശ്‌നമൊന്നും പറഞ്ഞിരുന്നില്ല. പിന്നീടാണ് അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ മാറ്റം കണ്ടുതുടങ്ങിയത്. സമീദ പറയുന്നു. ഇതിന്റെ പേരില്‍ ശാരീരികപീഡനങ്ങളും ഏല്‌ക്കേണ്ടതായി വരുന്നു.

ഓപ്പണ്‍ഡോര്‍സ് യുഎസ്എ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശ്വാസത്തില്‍ ഉറച്ചുനില്ക്കാനാണ് സമീദയുടെ തീരുമാനം. ക്രൈസ്തവര്‍ തങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കേണ്ടതാണല്ലോ. അതാണ് സമീദയുടെ നിലപാട്.

You must be logged in to post a comment Login