ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചു, പാക്കിസ്ഥാനില്‍ ക്രൈസ്തവതൊഴിലാളിക്ക് ദാരുണാന്ത്യം

ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചു, പാക്കിസ്ഥാനില്‍ ക്രൈസ്തവതൊഴിലാളിക്ക് ദാരുണാന്ത്യം

സിന്ധ്: ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചതിന്റെ പേരില്‍ പാക്കിസ്ഥാനില്‍ ശുചീകരണ തൊഴിലാളിയായ ക്രൈസ്തവന് ദാരുണാന്ത്യം. മാലിന്യങ്ങള്‍ നിറഞ്ഞ ശരീരം തൊടുന്നത് റംസാന്‍ വ്രതത്തിന് വിരുദ്ധമാണ് എന്ന് പറഞ്ഞാണ് ഡോക്ടര്‍മാര്‍ ചികിത്സിക്കാന്‍ വിസമ്മതിച്ചത്.  മുപ്പത്തിയഞ്ചുകാരനായ ഇര്‍ഫാന്‍ മസിഹയാണ് മരണമടഞ്ഞത്

പാക്കിസ്ഥാനില്‍ മുസ്ലീങ്ങള്‍ ചെയ്യാന്‍ വിസമ്മതിക്കുന്ന ഈ ജോലിചുഹര ജാതിയില്‍ പെട്ട ക്രൈസ്തവരാണ്  ചെയ്യുന്നത്. ജൂണ്‍ ഒന്നിനാണ് ഇര്‍ഫാന്‍ മസിഹ മരണമടഞ്ഞത്. ഉമര്‍ കോട്ട് സിവില്‍ ഹോസ്പിറ്റലിലാണ് സംഭവം. കറാച്ചിയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.

ബ്രിട്ടീഷുകാരുടെ കാലം മുതല്‍ക്കുള്ള ഡ്രൈയ്‌നേജ് സിസ്റ്റമാണ് പാക്കിസ്ഥാനിലുള്ളത്. വിഷവാതകം ശ്വസിച്ചാണ് ഇര്‍ഫാന്‍ മരണമടഞ്ഞത്. മൂന്നു ഡോക്ടര്‍മാരും റമദാന്‍ വ്രതത്തിന്റെ പേരില്‍ ചികിത്സ നിഷേധിച്ചപ്പോള്‍ നാലാമതെത്തിയ ഡോക്ടറാണ് ചികിത്സിക്കാന്‍ തയ്യാറായത്. ഓക്‌സിജന്‍ കൊടുക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചുവെങ്കിലും ഹോസ്പിറ്റല്‍ അതിനുള്ള ക്രമീകരണം നല്കിയില്ല.

മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്.2012 ലെ കണക്ക് പ്രകാരം ശുചീകരണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 1988 മുതല്‍ എഴുപതിലധികം ക്രൈസ്തവര്‍ മരണമടഞ്ഞിട്ടുണ്ട്.

You must be logged in to post a comment Login