കാണ്ടമാല്‍ കലാപത്തെക്കുറിച്ചുളള ഡോക്യുമെന്ററി ഫിലിം പ്രദര്‍ശിപ്പിച്ചു

കാണ്ടമാല്‍ കലാപത്തെക്കുറിച്ചുളള ഡോക്യുമെന്ററി ഫിലിം പ്രദര്‍ശിപ്പിച്ചു

ഭുവനേശ്വര്‍: കാണ്ടമാലിലെ ക്രൈസ്തവവിരുദ്ധ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ഫിലിം വോയ്‌സ് ഫ്രം ദ റൂയിന്‍സ് പ്രദര്‍ശിപ്പിച്ചു. ഒഡീസയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ ലോഹിയ്യ അക്കാദമിയിലായിരുന്നു പ്രദര്‍ശനം. ഡയറക്ടര്‍ കെ പി ശശി ഉള്‍പ്പടെ സിനിമയുമായി ബന്ധപ്പെട്ട പലരും പങ്കെടുത്തു.

ആധുനിക ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന ഏറ്റവും ക്രൂരമായ മതപീഡനമായിരുന്നു കാണ്ടമാലില്‍ 2008 ല്‍ നടന്നത്. 6,500 വീടുകളും 350 ദേവാലയങ്ങളും നശിപ്പിക്കപ്പെടുകയും 56,000 പേര്‍ ഭവനരഹിതരാകുകയും ചെയ്തു. 93 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 40 സ്ത്രീകള്‍ മാനഭംഗത്തിനിരകളായി. ഈ ദൈന്യാവസ്ഥ മുഴുവന്‍ ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

90 മിനിറ്റാണ് ദൈര്‍ഘ്യം.

You must be logged in to post a comment Login