ക്രിസ്മസ് ചരിത്രത്തെ മാറ്റിമറിച്ചു, എല്ലാവരും ദൈവത്തിന്റെ മക്കള്‍; ട്രംപ്

ക്രിസ്മസ് ചരിത്രത്തെ മാറ്റിമറിച്ചു, എല്ലാവരും ദൈവത്തിന്റെ മക്കള്‍; ട്രംപ്

വാഷിംങ്ടണ്‍: ക്രിസ്മസ് ചരിത്രത്തെ മാറ്റിമറിച്ചുവെന്നും എല്ലാവരും ദൈവത്തിന്റെ മക്കളാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്രിസ്മസ് ട്രീയുടെ പ്രകാശനം വൈറ്റ് ഹൗസില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയും അച്ഛനും അവരുടെ കുഞ്ഞുമായി ആരംഭിച്ചതാണ് ക്രിസ്മസിന്റെ കഥ. എല്ലാവര്‍ക്കും വേണ്ടിയുള്ള അസാധാരണമായ സമ്മാനമായിരുന്നു അത്. ദൈവത്തിന്റെ സ്‌നേഹം മനുഷ്യവംശം മുഴുവനും വേണ്ടിയുള്ള സമ്മാനമായിരുന്നു അത്. നമ്മുടെ വിശ്വാസം എന്തായിരുന്നാലും നമുക്കറിയാം ക്രിസ്തുവിന്റെ ജനനം മനുഷ്യവംശത്തെ മുഴുവന്‍ മാറ്റിമറിച്ചുവെന്ന്. അമേരിക്കയുടെ പ്രസിഡന്റ് എന്ന നിലയില്‍ അമേരിക്കക്കാര്‍ക്കും ലോകം മുഴുവനും മെറി ക്രിസ്മസ് പറയാന്‍ സാധിച്ചത് വലിയൊരു ബഹുമതിയാണെന്നും ട്രംപ് വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിന്റെയും കുടുംബത്തിന്റെയും ആദ്യത്തെ ക്രിസ്മസാണിത്.

You must be logged in to post a comment Login