ദൈവകൃപയാല്‍ ജീവിതം എപ്പോഴും മരണത്തിന് മേല്‍ വിജയം വരിക്കുന്നു : ഡൊണാള്‍ഡ് ട്രംപ്

ദൈവകൃപയാല്‍ ജീവിതം എപ്പോഴും മരണത്തിന് മേല്‍ വിജയം വരിക്കുന്നു :     ഡൊണാള്‍ഡ് ട്രംപ്

വാഷിംങ്ടണ്‍:ദൈവകൃപയാല്‍ ജീവിതം എപ്പോഴും മരണത്തിന് മേല്‍ വിജയം വരിക്കുന്നുവെന്നും അതിലാണ് നമ്മുടെ പ്രത്യാശയുടെ ഉറവിടമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈസ്റ്റര്‍ ദിന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ആദരവിന്റെയും ആരാധനയുടേതുമായ ദിവസമാണിത്. വിശുദ്ധമായ സമയമാണിത്. നമ്മുടെ രാഷ്ട്രത്തിന്റെ ചൈതന്യം നമ്മുടെ ആളുകളുടെ വിശ്വാസമാണ്. അമേരിക്ക വിശ്വാസികളുടെ രാജ്യമാണ്. ദൈവത്തിന്റെ കരുണയാലാണ് ജീവിതം എല്ലായ്‌പ്പോഴും മരണത്തിന് മേല്‍ വിജയം വരിക്കുന്നത്. അടിച്ചമര്‍ത്തലില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക്.. വിശ്വാസം നമ്മുടെ ഭയങ്ങളെ ദൂരികരിക്കുന്നു..ഇതാണ് നമ്മുടെ പ്രത്യാശയുടെ ഉറവിടം. ഇതുതന്നെയാണ് ഭാവിയെക്കുറിച്ചുള്ള നമ്മുടെ ആത്മവിശ്വാസവും.

ആരാധനാസ്വാതന്ത്ര്യമുള്ള രാജ്യമാണ് അമേരിക്ക. എന്നാല്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഇതിനുള്ള സ്വാതന്ത്ര്യമില്ലെന്നും ട്രം പ് ഓര്‍മ്മിപ്പിച്ചു ഈജിപ്തിലെ ദേവാലയത്തില്‍ ഓശാനഞായറാഴ്ച നടന്ന ഭീകരാക്രമണത്തെയും അദ്ദേഹം അപലപിച്ചു.

ദൈവത്തില്‍ ശരണപ്പെടുക..നാം വിജയിക്കുക തന്നെ ചെയ്യും എല്ലാവര്‍ക്കും സന്തോഷകരമായ ഈസ്റ്റര്‍.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. ദൈവം അമേരിക്കയെയയും അനുഗ്രഹിക്കട്ടെ. ട്രം പ് ആശംസിച്ചു.

You must be logged in to post a comment Login