ട്രംപ് ഹോളി സെപള്‍ച്ചര്‍ ദേവാലയത്തില്‍

ട്രംപ് ഹോളി സെപള്‍ച്ചര്‍ ദേവാലയത്തില്‍

ജറുസലേം: രണ്ടു ദിവസത്തെ ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ഹോളി സെപള്‍ച്ചര്‍ ദേവാലയം സന്ദര്‍ശിച്ചു. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക ആര്‍ച്ച് ബിഷപ് തിയോഫിലോസ് മൂന്നാമനും ഹോളി ലാന്റ് കസ്‌റ്റോഡിയന്‍ ഫാ. ഫ്രാന്‍സെസ്‌ക്കോ പാട്ടോണ്‍, അര്‍മേനിയന്‍ പാത്രിയാര്‍ക്ക നൗര്‍ഹാന്‍ മാനൗഗിയാന്‍ എന്നിവര്‍ ചേര്‍ന്ന് ട്രംപിനെ സ്വീകരിച്ചു. മകള്‍ ഇവാങ്ക ട്രംപ്, മരുമകന്‍ ജാരേദ് കുഷ്‌നര്‍ എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു.

പഴയ ജെറുസലേമിലെ വെസ്റ്റേണ്‍ വാളും ട്രംപ് സന്ദര്‍ശിച്ചു. ഇത് സന്ദര്‍ശിക്കുന്ന ആദ്യത്തെ പ്രസിഡന്റു കൂടിയാണ് ട്രംപ് യഹൂദ പാരമ്പര്യത്തിലുള്ള ഏറ്റവും വിശുദ്ധമായ സൈറ്റാണ് ഇത്.

ട്രംപിന്റെ അടുത്ത യാത്ര വത്തിക്കാനിലേക്കാണ്.

You must be logged in to post a comment Login