എന്റെ ഓഹരി

എന്റെ ഓഹരി

ഒരുപാട് സുകൃതികളുടെ ത്യാഗത്തിന്റെ ഫലമാണ് ‘ഹൃദയവയൽ’ എന്ന എഴുത്തിടം. ഇത്, കുറേ സ്വപ്നങ്ങളുടെ വയൽത്തടം.

ഒരിക്കൽ, ഒരു ധ്യാനാവസരത്തിൽ ഒരു ചേച്ചിയും ചേട്ടനും സമീപത്തെത്തി, പരിചയം പുതുക്കി. പോകുംമുന്പ് അവരൊരു കവർ നീട്ടിയിട്ട് പറഞ്ഞു: “ഹൃദയവയൽ ശുശ്രൂഷകൾക്കുള്ള ഞങ്ങളുടെ ചെറിയൊരു ഓഹരി.” അത് തുറന്നു നോക്കിയപ്പോൾ ശരിക്കും കണ്ണുനിറഞ്ഞു. ആ മാസം സ്റ്റാഫിന്റെ ശന്പളത്തിനുള്ള തുക അതിലുണ്ട്. ഒരുപാട് കഷ്ടപ്പാടിലൂടെ കടന്നുപോകുന്ന ദിവസങ്ങൾ ആയിരുന്നു അത്. ഇത്രവലിയൊരു ഭാരം എന്തിനു തലയിലേറ്റി എന്നൊക്കെ തോന്നിത്തുടങ്ങിയ അവസരമായിരുന്നു അത്. അതുപോലെ അനേകം അവസരങ്ങൾ.

പലരുടേയും ചെറുതും വലുതുമായ പങ്കുവയ്‌ക്കലാണ് ഈ ശുശ്രൂഷയുടെ മൂലധനം. തുടർന്നും നന്മ ചെയ്‌യാൻ അത് ഞങ്ങളെ പ്രേരിപ്പിക്കുന്നു. ഓരോ മാസവും ഒരു ചെറിയ തുക നൽകി ഞങ്ങളെ സഹായിക്കാമോ? എങ്കിൽ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌യുക. ദൈവം നിങ്ങളുടെ സമർപ്പണത്തെ പലമടങ്ങായി മടക്കിത്തരുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു.

ഈശോയുടെ സ്നേഹത്തോടെ,

ശാന്തിമോൻ ജേക്കബ്‌
ചീഫ് എഡിറ്റർ

You must be logged in to post a comment Login