ഡോണ്‍ബോസ്‌ക്കോയുടെ മോഷണം പോയ തിരുശേഷിപ്പ് തിരികെ കിട്ടി

ഡോണ്‍ബോസ്‌ക്കോയുടെ മോഷണം പോയ തിരുശേഷിപ്പ് തിരികെ കിട്ടി

ടൂറിന്‍: ടൂറിനിലെ ബസിലിക്കയില്‍ നിന്ന് ജൂണ്‍ രണ്ടിന് മോഷണം പോയ ഡോണ്‍ ബോസ്‌ക്കോയുടെ തിരുശേഷിപ്പ് ഇറ്റാലിയന്‍ പോലീസ് കണ്ടെടുത്തു.

സത്യമായും വളരെയധികം നന്ദി..സലേഷ്യന്‍ റെക്ടര്‍ മേജര്‍ ഡോണ്‍ ഏയ്ഞ്ചല്‍ ഫെര്‍നാണ്ടസ് ആര്‍ടൈം തിരുശേഷിപ്പ് വീണ്ടുകിട്ടിയെന്ന വാര്‍ത്തയോട് പ്രതികരിച്ചു. ഇറ്റാലിയന്‍ പോലീസിനോടും ഭരണകൂടത്തോടും സലേഷ്യന്‍ അധികാരികള്‍ തങ്ങളുടെ നന്ദി അറിയിച്ചു. അസന്തുഷ്ടകരമായ സംഭവത്തിന് സന്തോഷപൂര്‍വമവായ പരിസമാപ്തി സമ്മാനിച്ചതിന് തങ്ങള്‍ നന്ദിപറയുന്നതായും അവര്‍ അറിയിച്ചു.

You must be logged in to post a comment Login