ഇത് ഭീകരമായ തിന്മയും വിവേകരഹിതമായ അക്രമവും: ആര്‍ച്ച് ബിഷപ് വെന്‍സ്‌കി

ഇത് ഭീകരമായ തിന്മയും വിവേകരഹിതമായ അക്രമവും: ആര്‍ച്ച് ബിഷപ് വെന്‍സ്‌കി

മിയാമി: മാര്‍ജോറി സ്‌റ്റോണ്‍മാന്‍ ഡൗഗ്ലസ് ഹൈസ്‌കൂളില്‍ നടന്ന വെടിവയ്പിനെ ശക്തമായി അപലപിച്ചുകൊണ്ട് മിയാമി ആര്‍ച്ച് ബിഷപ് തോമസ് വെന്‍സ്‌കി.

അതിരൂപതയുടെ ഭാഗമായ പാര്‍ക്ക്‌ലാന്റിലെ സ്‌കൂളിലാണ് വെടിവയ്പ് നടന്നത്. അങ്ങേയറ്റം ഭീകരമായ തിന്മയും വിവേകരഹിതമായ അക്രമവുമാണ് ഇതെന്ന് ആര്‍ച്ച് ബിഷപ് തോമസ് വെന്‍സ്‌കി അക്രമത്തെ അപലപിച്ചു. 19 കാരന്റെ ക്രൂരവിനോദത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പടെ 17 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്ത അദ്ദേഹം ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു.

രാജ്യം നേരിട്ട മറ്റൊരു ക്രൂരമായ അക്രമത്തില്‍ വിറങ്ങലിച്ചുനില്ക്കുമ്പോള്‍ അവരുടെ മുറിവുകള്‍ എത്രയും പെട്ടെന്ന് ഉണങ്ങട്ടെയെന്നും ആര്‍ച്ച് ബിഷപ് പ്രാര്‍ത്ഥനയില്‍ വ്യക്തമാക്കി.

You must be logged in to post a comment Login