നിയുക്ത മെത്രാന്‍ മോ​ണ്‍. ഡോ. ​ജോ​സ​ഫ് പാം​പ്ലാ​നി​ക്ക് സ്വീകരണം

നിയുക്ത മെത്രാന്‍ മോ​ണ്‍. ഡോ. ​ജോ​സ​ഫ് പാം​പ്ലാ​നി​ക്ക്  സ്വീകരണം

ച​ര​ള്‍: തലശ്ശേരി അ​തി​രൂ​പ​ത​യു​ടെ നി​യു​ക്ത സ​ഹാ​യ​മെ​ത്രാ​ന്‍ മോ​ണ്‍. ഡോ. ​ജോ​സ​ഫ് പാം​പ്ലാ​നി​ക്ക് ച​ര​ള്‍ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീകരണം ന​ല്‍​കി. ​ റ​വ.​ഡോ. ജോ​സ​ഫ് പാം​പ്ലാ​നി​യെ ടൗ​ണി​ല്‍​വ​ച്ച് ഇ​ട​വ​ക വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു.

ദി​വ്യ​ബ​ലി​ക്കു ശേ​ഷം ന​ട​ന്ന പൊ​തു​അ​നു​മോ​ദ​ന യോ​ഗ​ത്തി​ല്‍ കു​ന്നോ​ത്ത് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് ചാ​ത്ത​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​യ്യ​ന്‍​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ സെ​ബാ​സ്റ്റ്യ​ന്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ണ്‍. ഡോ. ​ജോ​സ​ഫ് പാം​പ്ലാ​നി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ബെ​ന്നി ഫി​ലി​പ്പ്, ഫാ. ​മാ​ത്യു കി​ഴ​ക്കേ​ല്‍, ഫാ. ​ജോ​ബി കാ​ര​ക്കാ​ട്ട്, ച​ര​ള്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി വി​കാ​രി ഫാ. ​പി.​വി. മാ​ത്യു, ഫാ. ​ജെ​യിം​സ് ആ​ന​ക്ക​ല്ലി​ല്‍, ജോ​സ​ഫ് മീ​മ്പ​നാ​ല്‍, സോ​ളി രാ​മ​ച്ച​നാ​ട്ട്, ഷാ​ജി പു​ളി​ച്ചു​മാ​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

You must be logged in to post a comment Login