സിസ്റ്റര്‍ ഡോ. മാര്‍സലസിന്‍റെ സംസ്‌കാരം നാളെ

സിസ്റ്റര്‍ ഡോ. മാര്‍സലസിന്‍റെ സംസ്‌കാരം നാളെ

കോട്ടയം: ഗൈനക്കോളജിസ്റ്റും കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മെഡിക്കല്‍ മിഷന്‍ ആശുപത്രിലെ ഡോക്ടറുമായിരുന്ന സിസ്റ്റര്‍ ഡോ. മാര്‍സലസിന്‍റെ  സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് കിടങ്ങൂര്‍ വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ മഠം ചാപ്പലില്‍ നടക്കും. ഇന്ന് വൈകുന്നേരം മുതല്‍ മൃതദേഹം മഠം ചാപ്പലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഒരു മാസമായി അപകടത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു മരണം.

ചിങ്ങവനം മഠത്തില്‍കളത്തില്‍ ജോസഫിന്റെയും സാറാമ്മയുടെയും എട്ടു മക്കളില്‍ നാലാമത്തെ മകളാണ് മറിയക്കുട്ടി എന്ന സിസ്റ്റര്‍ ഡോ. മേരി മാര്‍സലസ്. കൈനടി എ.ജെ. ജോണ്‍ മെമ്മോറിയല്‍ സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പാസായി. കന്യാസ്ത്രീയായി 1974ല്‍ ബിഎസ്സി സുവോളജി പാസായ ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ എംബിബിഎസ്സിനു ചേര്‍ന്നു. മെഡിക്കല്‍ കോളജിലെ കന്യാസ്ത്രീയായ ആദ്യ വിദ്യാര്‍ഥിനിയായിരുന്നു. പിന്നീട് ഉന്നതപഠനത്തിനായി ബ്രിട്ടണിലേക്ക് പോയി.

1991 ഏപ്രില്‍ 16ന് കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ടും ഗൈനക്കോളജിസ്റ്റുമായി ചുമതലയേറ്റു.  പ്രോലൈഫ് പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മ നിരതയായിരുന്നു.

 

You must be logged in to post a comment Login