സി​​സ്റ്റ​​ർ ഡോ. ​​മേ​​രി മാ​​ർ​​സ​​ല​​സിന്‍റെ സം​​സ്കാ​​രം ഇ​​ന്ന്

സി​​സ്റ്റ​​ർ ഡോ. ​​മേ​​രി മാ​​ർ​​സ​​ല​​സിന്‍റെ സം​​സ്കാ​​രം ഇ​​ന്ന്

കി​​ട​​ങ്ങൂ​​ർ: കി​​ട​​ങ്ങൂ​​ർ ലി​​റ്റി​​ൽ ലൂ​​ർ​​ദ് ആ​​ശു​​പ​​ത്രി മെ​​ഡി​​ക്ക​​ൽ സൂ​​പ്ര​​ണ്ടും ചീ​​ഫ് ഗൈ​​ന​​ക്കോ​​ള​​ജി​​സ്റ്റുമായിരുന്ന അ​​ന്ത​​രി​​ച്ച സി​​സ്റ്റ​​ർ ഡോ. ​​മേ​​രി മാ​​ർ​​സ​​ല​​സി​​ന്‍റെ സം​​സ്കാ​​രം ഇ​​ന്ന്. സം​​സ്കാ​​ര ശു​​ശ്രൂ​​ഷ​​ക​​ൾ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യോ​​ടെ ആ​​രം​​ഭി​​ച്ച് മൃ​​ത​​ദേ​​ഹം കോ​ട്ട​യം അ​തി​രൂ​പ​ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ടി​​ന്‍റെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ലി​​റ്റി​​ൽ ലൂ​​ർ​​ദ് മ​​ഠം സെ​​മി​​ത്തേ​​രി​​യി​​ൽ സം​​സ്ക​​രി​​ക്കും. മൃ​​ത​​ദേ​​ഹം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റി​​നു കി​​ട​​ങ്ങൂ​​ർ സാ​​യു​​ജ്യ മ​​ഠ​​ത്തി​​ൽ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു വ​​ച്ചു.

സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ കൂ​​രി​​യ ബി​​ഷ​​പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ, കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ, കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ.​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് എ​​ന്നി​​വ​​രു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ഒ​​പ്പീ​​സ് പ്രാ​​ർ​​ഥ​​ന ന​​ട​​ത്തി.​​

 
ചങ്ങനാശേരി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, പാലാ രൂപത സഹായ മെത്രാൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി​​ എം​​എ​​ൽ​​എ, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ തു​​ട​​ങ്ങി സ​​മൂ​​ഹ​​ത്തി​​ന്‍റെ നാ​​നാ​​തു​​റ​​യി​​ൽ​​പ്പെ​​ട്ട​​വ​​ർ അ​​ന്തി​​മോ​​പ​​ചാ​​രം അ​​ർ​​പ്പി​​ച്ചു.

You must be logged in to post a comment Login