ഡോ. സിസ്റ്റര്‍ മാഴ്‌സലസ് ഗുരുതരാവസ്ഥയില്‍ തുടരുന്നു

ഡോ. സിസ്റ്റര്‍ മാഴ്‌സലസ് ഗുരുതരാവസ്ഥയില്‍ തുടരുന്നു

കോട്ടയം: ഗൈനക്കോളജിസ്റ്റ് സിസ്റ്റര്‍ ഡോ മേരി മാഴ്‌സലസ് ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് സിസ്റ്ററുടെ ദിനരാത്രങ്ങള്‍ കടന്നുപോകുന്നത്. രക്തസ്രാവത്തിനുള്ള സാധ്യതയും ലിവറിന്റെ എന്‍എഫിഷ്യന്‍സിയും അപകടനിലയുടെതീവ്രത വര്‍ദ്ധിപ്പിക്കുന്നു.

ഒക്ടോബര്‍ 18 ാം തീയതി വാഹനാപകടത്തെ തുടര്‍ന്നാണ് സിസ്റ്ററെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ബസില്‍ കയറുന്നതിനിടയില്‍ വീണു ഗുരുതരമായി പരിക്കേല്ക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ സിസ്റ്റര്‍ അന്നുമുതല്‍ വെന്റിലേറ്ററിലായിരുന്നു.

കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണ്  സിസ്റ്റര്‍ മേരി മാഴ്‌സലസ്.

You must be logged in to post a comment Login