ഈസ്റ്ററിന് ചൈനയില്‍ മാമ്മോദീസാ സ്വീകരിച്ചത് 20,000 പേര്‍

ഈസ്റ്ററിന് ചൈനയില്‍ മാമ്മോദീസാ സ്വീകരിച്ചത് 20,000 പേര്‍

ഹോംങ്കോഗ്: ഈസ്റ്റര്‍ ദിനത്തില്‍ ചൈനയില്‍ മാമ്മോദീസാ സ്വീകരിച്ചവരുടെ എണ്ണം 20,000. ചൈനയിലെ നോര്‍ത്തേണ്‍ ഹെബീ പ്രൊവിന്‍സിലാണ് ഏറ്റവും കൂടുതല്‍ മാമ്മോദീസ നടന്നിട്ടുള്ളത്. 4,446 പേരാണ് അന്നേ ദിവസം ഇവിടെ മാമ്മോദീസാ സ്വീകരിച്ചത്.

കത്തോലിക്കാ മതബോധനത്തില്‍ മൂന്നുമാസത്തെ പരിശീലനം നല്കിയതിന് ശേഷമായിരുന്നു മാമ്മോദീസാ നല്കിയത് എന്ന് ഫാ. ഹാങ് വെന്‍മിന്‍ പറഞ്ഞു.ചൈനയിലെ ഏറ്റവും വലിയ കത്തോലിക്കാ സമൂഹവും ഹെബീ പ്രൊവിന്‍സിലാണ് ഉള്ളത്. അണ്ടര്‍ഗ്രൗണ്ട് സഭകളിലായി ഒരു മില്യന്‍ കത്തോലിക്കര്‍ ഇവിടെയുണ്ട് .

ഷാന്‍ക്‌സി, സെചിയാങ് എന്നിവിടങ്ങളിലായി രണ്ടു ലക്ഷത്തോളം കത്തോലിക്കരുമുണ്ട്. ചൈനയില്‍ ഹെനാന്‍ പ്രൊവിന്‍സിലാണ് ഏറ്റവും കൂടുതല്‍ പ്രൊട്ടസ്റ്റന്റുകാരുള്ളത്.

You must be logged in to post a comment Login