ഈസ്റ്റര്‍ കാലത്ത് ഇറ്റലിയില്‍ കനത്ത സുരക്ഷാസന്നാഹങ്ങള്‍

ഈസ്റ്റര്‍ കാലത്ത് ഇറ്റലിയില്‍  കനത്ത സുരക്ഷാസന്നാഹങ്ങള്‍

റോം: ഈസ്റ്ററിനോടനുബന്ധിച്ച് ഇറ്റലിയിൽ കര്‍ശന സുരക്ഷാ സന്നാഹങ്ങൾ. നിലവിൽ ഭീകരാക്രമണ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. മാർപാപ്പ നേതൃത്വം നൽകുന്ന ശുശ്രൂഷകളിൽ പങ്കെടുക്കാനായി ഈസ്റ്റർ വാരാന്ത്യത്തിൽ അഞ്ച് ലക്ഷത്തോളം ടൂറിസ്റ്റുകൾ ഇറ്റലിയിലെത്തുമെന്നാണ് കരുതുന്നത്.

നഗരത്തിലെ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും മാർപാപ്പ ഈസ്റ്റർ കുർബാന നയിക്കുന്ന സെന്‍റ് പീറ്റേഴ്സ് സ്ക്വയറിലും പ്രത്യേകം പോലീസ് നിരീക്ഷണം ഏർപ്പെടുത്തും.

You must be logged in to post a comment Login