ബെര്‍ലിനിലെ സമ്മേളനം; ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പങ്കെടുക്കും

ബെര്‍ലിനിലെ സമ്മേളനം; ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പങ്കെടുക്കും

ബെര്‍ലിന്‍: ജര്‍മ്മനിയിലെ ബെര്‍ലിനില്‍ നടക്കുന്ന പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്മാരുടെ സമ്മേളനത്തില്‍ കേരളത്തില്‍നിന്നു മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ  പങ്കെടുക്കും. 18 മുതല്‍ 22വരെ  യാണ് സമ്മേളനം.  സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവാ, കോപ്റ്റിക് പാത്രിയര്‍ക്കീസ് പോപ് തവദ്രോസ് രണ്ടാമന്‍, അര്‍മേനിയന്‍ കാതോലിക്ക കരേകിന്‍ ദ്വിതീയന്‍ തുടങ്ങിയവരും പങ്കെടുക്കും.

‘സ്വതന്ത്ര ഭാരതത്തിലെ മാര്‍ത്തോമന്‍ ക്രൈസ്തവരുടെ സ്വത്വം’ എന്ന വിഷയത്തില്‍ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവാ മുഖ്യപ്രഭാഷണം നടത്തും.

You must be logged in to post a comment Login