സന്യാസിനികള്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു

സന്യാസിനികള്‍ക്കായുള്ള നിര്‍ദ്ദേശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു

വത്തിക്കാന്‍: ആഗോളസഭയിലെ സമര്‍പ്പിതരായ സ്ത്രീകള്‍ക്കുള്ള കാലികവും നവീനവുമായ നിര്‍ദ്ദേശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. സഭയിലെ സന്യാസിനികളുടെ പ്രതിഛായ എന്നാണ് ശീര്‍ഷകം. വത്തിക്കാന്‍സംഘത്തിന്റെ പ്രിഫെക്ട് ആര്‍ച്ച് ബിഷപ് ഹൊസേ റോഡ്രിക്‌സ് കര്‍ബാലോയാണ് പ്രകാശനം നിര്‍വഹിച്ചത്. സന്യാസിനിമാരുടെ സഭയിലെ സമര്‍പ്പണത്തെ മെച്ചപ്പെടുത്താനും ഇന്നിന്റെ വെല്ലുവിളികളെ നേരിടാനും സഹായകമാണ് ഇതിലെ നിര്‍ദ്ദേശങ്ങള്‍.

ആമുഖം, ഉപസംഹാരം എന്നിവ കൂടാതെ മൂന്ന് അധ്യായങ്ങളാണ് ഉള്ളത്. സ്പാനീഷ്, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച് ഭാഷകളിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

You must be logged in to post a comment Login