ടൂറിന്‍ അതിരൂപതയില്‍ എക്യുമെനിക്കല്‍ മാസ്, ദിവ്യകാരുണ്യസ്വീകരണം കത്തോലിക്കരും അകത്തോലിക്കരും ഒരുമിച്ച്

ടൂറിന്‍ അതിരൂപതയില്‍ എക്യുമെനിക്കല്‍ മാസ്, ദിവ്യകാരുണ്യസ്വീകരണം കത്തോലിക്കരും അകത്തോലിക്കരും ഒരുമിച്ച്

ടൂറിന്‍: അതിരൂപതയിലെ ബ്രേക്കിംങ് ദ ബ്രെഡ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള എക്യുമെനിക്കല്‍ മാസിന് ഔദ്യോഗികമായ തുടക്കം. ഇതനുസരിച്ച് ദിവ്യകാരുണ്യം കത്തോലിക്കര്‍ക്കും അകത്തോലിക്കര്‍ക്കും ഒന്നുപോലെ വിതരണം ചെയ്യപ്പെടും. കത്തോലിക്കാ വൈദികനായ ഫാ. ഫ്രെഡോ ഒലിവേറോയാണ് ഗ്രൂപ്പിന്റെ തലവന്‍. കത്തോലിക്കര്‍, ആംഗ്ലിക്കന്‍സ്, ബാപ്റ്റിസ്റ്റ്,വാല്‍ഡെന്‍ഷ്യന്‍സ്,ലൂഥറന്‍സ് എന്നിവരെല്ലാം ഗ്രൂപ്പില്‍ അംഗങ്ങളാണ്.

മാസത്തില്‍ ഒരിക്കല്‍ ഇവരില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പള്ളിയില്‍ ഒരുമിച്ചുകൂടുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യും. കത്തോലിക്കാസഭയുടെ പ്രബോധനം അനുസരിച്ച് അകത്തോലിക്കര്‍ക്ക് ദിവ്യകാരുണ്യസ്വീകരണം പാടുള്ളതല്ല. കാരണം ദിവ്യകാരുണ്യം യേശുക്രിസ്തുവിന്റെ ശരീരമായിത്തീരുന്നു എന്ന വിശ്വാസപരമായ അവസ്ഥാഭേദം മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടേണ്ടതല്ല എന്നതാണ് സഭയുടെ നിലപാട്.

അപ്പവും വീഞ്ഞും യഥാര്‍ത്ഥത്തില്‍ യേശുക്രിസ്തുവിന്റെ ശരീരരക്തങ്ങളായി മാറുന്നു എന്നതാണ് കത്തോലിക്കര്‍ വിശ്വസിക്കുന്നത്. അവസാനകാലം സമീപിക്കാറാകുമ്പോഴും യേശു ക്രിസ്തുവിന്റെ രണ്ടാം വരവ് നടക്കാന്‍ സമയം അടുക്കുമ്പോഴും എക്യുമെനിക്കല്‍ മാസ് പോലെയുള്ളവ ഉടലെടുക്കുമെന്നും ദിവ്യകാരുണ്യത്തിലുള്ള യഥാര്‍ത്ഥത്തിലുള്ള യേശുക്രിസ്്തുവിന്റെ സാന്നിധ്യത്തെ അവര്‍ നിഷേധിക്കുമെന്നും ഭൂതോച്ചാടകനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തയെയും പാദ്രെ പിയോയും പോലെയുള്ളവര്‍ നേരത്തെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഫാത്തിമാമാതാവിന്റെ മൂന്നാമത്തെ രഹസ്യത്തില്‍ തെറ്റായ സഭകള്‍ അവസാനകാലത്ത് ഉയിര്‍ത്തെണീല്ക്കും എന്ന് സൂചനകളുള്ളതായും പാദ്രെ പിയോ പറയുന്നു.

You must be logged in to post a comment Login