എക്യുമെനിക്കല്‍ മാസ് സാധ്യമല്ല: ജര്‍മ്മന്‍ കര്‍ദിനാള്‍

എക്യുമെനിക്കല്‍ മാസ് സാധ്യമല്ല: ജര്‍മ്മന്‍ കര്‍ദിനാള്‍

കൊളോണ്‍: കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഒരുമിച്ചുള്ള ബലിയര്‍പ്പണം- എക്യുമെനിക്കല്‍ മാസ്- സാധ്യമല്ലെന്ന് ജര്‍മ്മന്‍ കര്‍ദിനാള്‍ റെയ്‌നര്‍ മരിയ. ഇത്തരമൊരു ശുശ്രൂഷയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. പ്രത്യേകിച്ച് ദിവ്യകാരുണ്യത്തെ സംബന്ധിച്ച പൊതുധാരണയില്‍ എത്താന്‍ കഴിയാത്തസ്ഥിതിക്ക്. അദ്ദേഹം വ്യക്തമാക്കി.

കത്തോലിക്കര്‍ക്ക് ദിവ്യകാരുണ്യം വെറും ഒരു സാധാരണ ഭക്ഷണമല്ല. ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളാണ്. എന്നാല്‍ പ്രൊട്ടസ്റ്റന്റുകാര്‍ക്ക് ഇത് മനസ്സിലാക്കാന്‍ കഴിയുന്നില്ല. സോഷ്യല്‍ മീഡിയായിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചില കുപ്രചരണങ്ങളോടുള്ള മറുപടി എന്ന നിലയിലാണ് കര്‍ദിനാള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഒരുമിച്ചുള്ള എക്യുമെനിക്കല്‍ മാസിന് വത്തിക്കാന്‍ ഔദ്യോഗികമായി രഹസ്യഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു എന്നായിരുന്നു വാര്‍ത്ത.

You must be logged in to post a comment Login