ഇ​ട​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ക​പ്പേ​ള​യി​ലെ നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്നു

ഇ​ട​പ്പ​ള്ളി  സെ​ന്‍റ് ജോ​ർ​ജ് ക​പ്പേ​ള​യി​ലെ നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്നു

 ഇ​ട​പ്പ​ള്ളി : സെ​ന്‍റ് ജോ​ർ​ജ് ക​പ്പേ​ള​യി​ലെ നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്നു പ​ണം ക​വ​ർ​ന്നു. ഏ​ക​ദേ​ശം 10,000ത്തോ​ളം രൂ​പ മോ​ഷ​ണം പോ​യ​താ​യി ക​രു​തു​ന്നു. നേ​ർ​ച്ച​പ്പെ​ട്ടി​യു​ടെ പൂ​ട്ട് അ​റു​ത്തു​മാ​റ്റി പ​ണം അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.45 ഓ​ടെ​യാ​ണ് സം​ഭ​വം .മോ​ഷ​ണം ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സിസിടിവിയില്‍ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ആ​ളു​ടെ മു​ഖം വ്യ​ക്ത​മ​ല്ല.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. എ​ള​മ​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

You must be logged in to post a comment Login