എടത്വ: വിശുദ്ധ ഗീവര്‍ഗീസിന്‍റെ തിരുസ്വരൂപം പരസ്യവണക്കത്തിന് പ്രതിഷ്ഠിച്ചു

എടത്വ: വിശുദ്ധ ഗീവര്‍ഗീസിന്‍റെ തിരുസ്വരൂപം പരസ്യവണക്കത്തിന് പ്രതിഷ്ഠിച്ചു

എടത്വ: എടത്വ സെന്‍റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ഇന്നു രാവിലെ ദേവാലയ കവാടത്തിൽ പ്രതിഷ്ഠിച്ചു. രാവിലെ 7.30ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു ശേഷമാണ് രൂപം കവാടത്തിൽ പ്രതിഷ്ഠിച്ചത്.

 വിശുദ്ധ ഗീവർഗീസിനെ ഇന്ന് രൂപക്കൂടിൽനിന്നും പുറത്തെടുക്കുന്നതു മുതൽ തമിഴ് വിശ്വാസികളുടെ കരങ്ങളാണ് വിശുദ്ധനെ താങ്ങുന്നത്. തമിഴ് തീർഥാടകരുടെ തിരക്ക് മുൻ വർഷത്തേക്കാൾ ഇരട്ടിയായിട്ടുണ്ട്.

 പ്രധാന തിരുനാൾദിനമായ മേയ് ഏഴിന് വൈകുന്നേരം നാലിന് തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള പ്രധാന തിരുനാൾ പ്രദക്ഷിണം നടക്കും. 14ന് എട്ടാമിട ദിനത്തിൽ രാത്രി ഒന്പതിനു തിരുസ്വരൂപം ദേവാലയ കവാടത്തിൽ പ്രതിഷ്ഠിക്കുന്നതോടെ ഈ വർഷത്തെ തിരുനാൾ സമാപിക്കും.

You must be logged in to post a comment Login