സി​എംഐ വൈദികനെ ദുരൂഹസാഹചര്യത്തില്‍ എഡിന്‍ബറോയില്‍ നിന്ന് കാണാതായി

സി​എംഐ വൈദികനെ ദുരൂഹസാഹചര്യത്തില്‍ എഡിന്‍ബറോയില്‍ നിന്ന് കാണാതായി

ഫാല്‍കിര്‍ക്: എഡിന്‍ബറോ രൂപതയിലുള്ള ഫാല്‍കിര്‍ക് ഇടവകയില്‍ സേവനമനുഷ്ഠിക്കുന്ന  ഫാ മാര്‍ട്ടിന്‍ സേവ്യര്‍ സിഎംഐ യെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി രൂപതാധികൃതര്‍  അറിയിച്ചു. യു കെയില്‍  ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളുടെയും തീവ്രവാദികളുടെയും പശ്ചാത്തലത്തില്‍  ഈ സംഭവത്തില്‍ കൂടുതല്‍ ദുരൂഹതയുള്ളതായി അച്ചനുമായി അടുത്ത ആളുകള്‍ പറയുന്നു. പേഴ്സും, പാസ്പോര്‍ട്ടും മറ്റു വസ്തുക്കളും മുറിയില്‍ ഉണ്ടായിരുന്നതും മുറിയുടെ വാതില്‍ തുറന്നുകിടന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുമുണ്ട്.

You must be logged in to post a comment Login