ഫാ. മാര്‍ട്ടിന്റെ മരണം; എഡിന്‍ബര്‍ഗ് ആര്‍ച്ച് ബിഷപ് അനുശോചിച്ചു

ഫാ. മാര്‍ട്ടിന്റെ മരണം; എഡിന്‍ബര്‍ഗ് ആര്‍ച്ച് ബിഷപ് അനുശോചിച്ചു

എഡിന്‍ബര്‍ഗ്: ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ സിഎംഐയുടെ ആകസ്മികമായ നിര്യാണത്തില്‍ സെന്റ് ആന്‍ഡ്രുസ് ആന്റ് എഡ്വന്‍ബര്‍ഗ് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ലിയോ വില്യം ദു: ഖം രേഖപ്പെടുത്തി.

ഫാ. മാര്‍ട്ടിനെ അറിയുകയും സ്‌നേഹിക്കുകയും ചെയ്തവരെ സംബന്ധിച്ച് വലിയ നടുക്കവും ദു:ഖവുമാണ് ഈ മരണവാര്‍ത്ത ഉളവാക്കിയിരിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ് പറഞ്ഞു. അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകളും അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളും എപ്പോഴും ഉണ്ടാവും. അനുശോചനസന്ദേശം തുടര്‍ന്നു പറഞ്ഞു.

ജൂണ്‍ 24,25  തീയതികളില്‍ ആര്‍ച്ച് ബിഷപ്, ഫാ, മാര്‍ട്ടിന്‍ സേവനം ചെയ്തിരുന്ന കോര്‍്‌സ്‌ട്രോര്‍ഫൈന്‍ ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കുകയും ഇടവകക്കാര്‍ക്ക് ആശ്വാസമായി അവിടെ ചെലവഴിക്കുകയും ചെയ്തതായി സ്‌കോട്ട്മാന്‍.കോം റിപ്പോര്‍ട്ട് ചെയ്തു.

You must be logged in to post a comment Login