മെക്‌സിക്കോയുടെ അടുത്ത പ്രസിഡന്റ് കത്തോലിക്കാ വിശ്വാസിയായ ഈ നടനായിരിക്കുമോ?

മെക്‌സിക്കോയുടെ അടുത്ത പ്രസിഡന്റ് കത്തോലിക്കാ വിശ്വാസിയായ ഈ നടനായിരിക്കുമോ?

മെക്‌സിക്കോ സിറ്റി: അടുത്തവര്‍ഷം നടക്കാന്‍ പോകുന്ന മെക്‌സിക്കോ പ്രസിഡന്റ് ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ എഡ്വാര്‍ഡോ വേറെസ്റ്റിഗ്വീ ഉണ്ടാകുമോയെന്ന ആകാംക്ഷയിലാണ് മാധ്യമങ്ങള്‍. മെക്‌സിക്കോയിലെ മിക്ക മാധ്യമങ്ങളും അതിനുള്ള സാധ്യത പ്രഖ്യാപിച്ചിട്ടുമുണ്ട്.

അന്താരാഷ്ട്രപ്രശസ്തനായ ഈ നടന്‍ കത്തോലിക്കന്‍ കൂടിയാണ്. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കപ്പെടുന്നവരില്‍ പ്രഥമസ്ഥാനീയനും ഇദ്ദേഹമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സോഷ്യല്‍ എന്‍കൗണ്ടര്‍ പാര്‍ട്ടി പ്രസിഡന്റിന്റെ പ്രസ്താവനയാണ് ഇത്തരമൊരു നിഗമനത്തിലെത്താന്‍ മാധ്യമങ്ങളെ പ്രേരിപ്പിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനം നല്കുന്നതിനെക്കുറിച്ച് തങ്ങള്‍ ഗൗരവതരമായ ചര്‍ച്ച നടത്തിയെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന.

എന്നാല്‍ ഇത് സംബന്ധിച്ച പ്രതികരണമൊന്നും നടന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. അജാതശിശുക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും കുടുംബത്തെ ശക്തീകരിക്കുന്നതിനെക്കുറിച്ചും മതസ്വാതന്ത്ര്യത്തെക്കുറിച്ചും കത്തോലിക്കാബോധ്യങ്ങളുള്ള വ്യക്തിയാണ് എഡ്വാര്‍ഡോ. ഏകദേശം പതിനഞ്ച് വര്‍ഷം മുമ്പാണ് ഇദ്ദേഹം തന്റെ കത്തോലിക്കാ വിശ്വാസത്തില്‍ വീണ്ടും ദൃഢമായത്.

വിവാ ഹം, കുടുംബജീവിതം എന്നിവയുടെ പ്രാധാന്യം വിശദീകരിച്ചുകൊണ്ടുള്ള നിരവധി പ്രോഗ്രാമുകളും ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്.

You must be logged in to post a comment Login