ഈജിപ്തില്‍ രണ്ട് ക്രൈസ്തവദേവാലയങ്ങള്‍ കൂടി

ഈജിപ്തില്‍ രണ്ട് ക്രൈസ്തവദേവാലയങ്ങള്‍ കൂടി

കെയ്റോ:സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നു ഈജിപ്തിലെ മിന്യാ പ്രവിശ്യയിലെ ഷെയിഖ് അലാ ഗ്രാമത്തില്‍ രണ്ട് ക്രൈസ്തവ ദേവാലയങ്ങള്‍ കൂടി തുറന്നു. അല്‍-അസ്രാ (കന്യകാ മാതാവ്) ദേവാലയവും, മാര്‍ ഗിര്‍ഗിസ് ദേവാലയവുമാണ്  ഇപ്രകാരം തുറന്നത്. 2015-ല്‍ പണി കഴിപ്പിച്ച ദേവാലയങ്ങള്‍ക്ക് ഈ മാസാരംഭത്തിലാണ് അംഗീകാരം ലഭിച്ചത്.

ഈജിപ്തിലെ പത്തുകോടിയോളം വരുന്ന ജനസംഖ്യയില്‍ 10 ശതമാനം മാത്രമാണ് ക്രൈസ്തവര്‍.

You must be logged in to post a comment Login