മുസ്ലീം ഭീകരഭീഷണി, ഈജിപ്തില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ സ്ഥലം മാറുന്നു

മുസ്ലീം ഭീകരഭീഷണി, ഈജിപ്തില്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍ സ്ഥലം മാറുന്നു

മിന്‍യാ: മുസ്ലീമുകളുടെ എതിര്‍പ്പും മുസ്ലീം ഭീകരാക്രമണത്തിന്റെ സാധ്യതയും കണക്കിലെടുത്ത് ഈജിപ്തിലെ ഒട്ടുമിക്ക ക്രൈസ്തവ ആരാധനാലയങ്ങളും അവയുടെ സ്ഥലം മാറുകയോ ആരാധനാലയങ്ങള്‍ അടച്ചിടുകയോ ചെയ്യുന്നതായി വാര്‍ത്ത.

മിനിയായിലെ ആയിരത്തിമുന്നൂറോളം അംഗങ്ങളുള്ള ചില ക്രൈസ്തവസഭകളുടെ ആരാധനാലയം നിലവില്‍ ഉണ്ടായിരുന്ന സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. കെഡ്വാനിലെ വിര്‍ജിന്‍ മേരി, സെന്റ് പൗള ദേവാലയങ്ങള്‍ കഴിഞ്ഞ മാസം അവസാനം പ്രദേശവാസികളായ മുസ്ലീമുകളുടെ എതിര്‍പ്പുകളെ തുടര്‍ന്ന് അടച്ചുപൂട്ടിയിട്ടുണ്ട്. മൂന്ന് ഗ്രാമങ്ങളിലെ ക്രൈസ്തവരാണ് ഇത്തരം ഭീഷണികളെ നേരിട്ടുകൊണ്ടിരിക്കുന്നത്.

മോണിംങ് സ്റ്റാര്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മിന്‍യായിലെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ബിഷപ് അന്‍ബാ മക്കാരിയോസ് പള്ളികള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി ഗവണ്‍മെന്റിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ ഗവണ്‍മെന്റ് ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.

ക്രൈസ്തവരും മുസ്ലീങ്ങളും തമ്മില്‍ സമാധാനപരമായ സഹവര്‍ത്തിത്തോടെയാണ ഇവിടെ ജീവിച്ചുവന്നിരുന്നതെന്നും ചെറിയൊരു ന്യൂനപക്ഷം മുസ്ലീമുകള്‍ മാത്രമേ ക്രൈസ്തവര്‍ക്ക് എതിരായിട്ടുള്ളൂ എന്ന് ബിഷപ് മക്കാരിയോസ് പറഞ്ഞു.

You must be logged in to post a comment Login