ഈജിപ്തില്‍ വീണ്ടും ക്രൈസ്തവ കൊലപാതകം

ഈജിപ്തില്‍ വീണ്ടും ക്രൈസ്തവ കൊലപാതകം

എല്‍ അറീഷ്: ക്രൈസ്തവനായ ബാര്‍ബറെ നാലുപേരടങ്ങുന്ന മുഖംമൂടി സംഘം കടയില്‍ കയറി വെടിവച്ചുകൊന്നു. ക്രൈസ ്തവര്‍ക്ക് നേരെ ഐഎസ് നടത്തുന്ന ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയാണോ ഇതെന്ന് സംശയിക്കുന്നു.

ഈജിപ്തിലെ സീനായില്‍ ജനുവരിയിലും ഫെബ്രുവരിയിലുമായി ഏഴ് ക്രൈസ്തവര്‍ വിവിധ സംഭവങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന ഭീകരാക്രമണങ്ങളില്‍ ഏറിയ പങ്കും ഐഎസ് ഭീകരവാദികള്‍ നടത്തുന്നതാണ്.

ഐഎസ് ലക്ഷ്യമാക്കുന്നതില്‍ കൂടുതലും ക്രൈസ്തവരെയാണ്. ഈജിപ്തിലെ കോപ്റ്റിക് ദേവാലയത്തില്‍ ഓശാനഞായറാഴ്ച നടന്ന ചാവേറാക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടിരുന്നു.

You must be logged in to post a comment Login