മധ്യപൂര്‍വേഷ്യയില്‍ ക്രൈസ്തവരുടെ എണ്ണംകുറയുന്നു

മധ്യപൂര്‍വേഷ്യയില്‍ ക്രൈസ്തവരുടെ എണ്ണംകുറയുന്നു

ഈജിപ്ത് : മധ്യപൂര്‍വേഷ്യയില്‍ ക്രൈസ്തവരുടെ എണ്ണംകുറയുന്നു. ഈജിപ്ത്, ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസിന്‍റെ രൂപപ്പെടലാണ് ക്രൈസ്തവരുടെ എണ്ണം കുറച്ചത് എന്നാണ് നിഗമനം.  ഈജിപ്തിലെ ജനസംഖ്യയുടെ 10%  കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളാണ്. ആഭ്യന്തര കലഹവും  ക്രൈസ്തവരുടെ എണ്ണം കുറയാന്‍ കാരണമായിട്ടുണ്ട്.   ഒന്നാം ലോക മഹായുദ്ധത്തിന് മുന്‍പ് ഇരുപതു ശതമാനമായിരുന്ന മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ ജനസംഖ്യ. എന്നാല്‍അത് ഇപ്പോള്‍ 4 ശതമാനമായി . കോപ്റ്റിക് ദേവാലയങ്ങള്‍ പലപ്പോഴും ചാവേര്‍ ആക്രമണങ്ങള്‍ക്ക് വേദിയാകാറുണ്ട്.

സിറിയയിലെ ക്രിസ്ത്യാനികളില്‍. 15 ലക്ഷത്തോളം  പലായനം ചെയ്തിട്ടുണ്ട് എന്നാണ് സഭയിലെ കണക്ക് വ്യക്തമാക്കുന്നത്. വിശുദ്ധ നാട്ടില്‍ ആകെ ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രമേ ക്രൈസ്തവരുള്ളൂ.

You must be logged in to post a comment Login