ഈജിപ്തിലെ ക്രൈസ്തവ ഭീകരാക്രമണം, ലോക മനസ്സാക്ഷി ഉണരണം

ഈജിപ്തിലെ ക്രൈസ്തവ ഭീകരാക്രമണം, ലോക മനസ്സാക്ഷി ഉണരണം

കോട്ടയം: ഈജിപ്തിൽ ക്രൈസ്തവ സഹോദരങ്ങൾക്ക് നേരെ നടന്ന ഭീകരാക്രമണം പ്രതിഷേധാർഹമാണെന്നും നിരന്തരം ഉണ്ടാകുന്ന തീവ്രവാദി ആക്രമണത്തിന് അറുതിവരുത്താൻ ലോക മനഃസാക്ഷി ഉണരണമെന്നും കത്തോലിക്കാ കോൺഗ്രസ് കേന്ദ്രസമിതി അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിനെതിരായി പ്രാർഥനായജ്ഞം നടത്താനും യോഗം തീരുമാനിച്ചു.

യോഗത്തിർ കേന്ദ്ര പ്രസിഡന്‍റ് വി. വി. അഗസ്റ്റിൻ, ജനറൽ സെക്രട്ടറി ബിജു പറയന്നിലം, ഫാ. ജിയോ കടവി, ജോസുകുട്ടി മാടപ്പള്ളി, സൈബി അക്കര, സ്റ്റീഫൻ ജോർജ്, സാജു അലക്സ്, ബേബി പെരുമാലിൽ, ടോണി ജോസഫ്, ഡേവിസ് തുളവത്ത് എന്നിവർ പ്രസംഗിച്ചു.

You must be logged in to post a comment Login