ഈജിപ്തിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് കനത്ത സുരക്ഷ, 230,000 സെക്യൂരിറ്റിക്കാര്‍ രംഗത്ത്

ഈജിപ്തിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് കനത്ത സുരക്ഷ, 230,000 സെക്യൂരിറ്റിക്കാര്‍ രംഗത്ത്

ഈജിപ്ത്: ഭീകരാക്രമണങ്ങളുടെയും ബോംബാക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ ഈജിപ്തിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താനായി 230,000 സെക്യൂരിറ്റി ഫോഴ്‌സിനെ രംഗത്തിറക്കും. അവധിദിനങ്ങളും ആഘോഷങ്ങളും വ്യക്തിപരമായി വേണ്ടെന്ന് വച്ചിട്ടാണ് സെക്യൂരിറ്റി സ്റ്റാഫ് രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഒരുമിച്ചിറങ്ങുന്നത്.

ദേവാലയങ്ങള്‍, പാര്‍ക്കുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, സംസ്ഥാനസ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് സുരക്ഷാക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഈജിപ്തില്‍ 2,626 ദേവാലയങ്ങള്‍ ഉണ്ട്. സിസിറ്റിവി, മെറ്റല്‍ ഡിറ്റക്ടര്‍ എന്നിവ ആരാധനാലയങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

ജനുവരി ഏഴിനാണ് ഈ ജിപ്തിലെ കോപ്റ്റിക് ക്രൈസ്തവര്‍ ക്രിസ്മസ് ആഘോഷിക്കുന്നത്.

ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഭീകരാക്രമണങ്ങള്‍ ഈജിപ്തില്‍ വര്‍ദ്ധിച്ചുവരികയാണ്. ഏപ്രിലിലെ ഓശാനഞായറാഴ്ച നടന്ന ദേവാലയാക്രമണത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടിരുന്നു.2016 ല്‍ ദേവാലയത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 29 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

You must be logged in to post a comment Login