ദേവാലയത്തിന് ലൈസന്‍സില്ല, ഈജിപ്തില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിന് വിലക്ക്

ദേവാലയത്തിന് ലൈസന്‍സില്ല, ഈജിപ്തില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിന് വിലക്ക്

കെയ്‌റോ: ദേവാലയത്തിന് ലൈസന്‍സ് ഇല്ല എന്ന കാരണം പറഞ്ഞ് സുരക്ഷാസേന ഞായറാഴ്ച കെയ്‌റോയിലെ ക്രൈസ്തവര്‍ക്ക് കുര്‍ബാന മുടക്കി.  മിനാ പ്രവിശ്യയിലെ അബു കുര്‍ക്കാസിലാണ് സംഭവം നടന്നത്. വൈദികനെയും വിശ്വാസികളെയും ദേവാലയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും സുരക്ഷാസേന തടഞ്ഞു.

പല വിധത്തിലുള്ള വിവേചനങ്ങള്‍ക്ക് വിധേയരാണ് ഈജിപ്തിലെ ക്രൈസ്തവര്‍. അവര്‍ നേരിടുന്ന വിവേചനങ്ങള്‍ക്കുള്ള പുതിയ ഉദാഹരണംകൂടിയായി മാറിയിരിക്കുകയാണ് ഞായറാഴ്ചയിലെ ഈ കുര്‍ബാന വിലക്ക്.

You must be logged in to post a comment Login