ഈജിപ്തിലെ ഭീകരാക്രമണം; പാപ്പ അപലപിച്ചു

ഈജിപ്തിലെ ഭീകരാക്രമണം; പാപ്പ അപലപിച്ചു

വത്തിക്കാന്‍: ഈജിപ്തിലെ സീനായ് പ്രവിശ്യയിലെ മുസ്ലീം പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചിക്കുകയും അപലപിക്കുകയും ചെയ്തു. നിന്ദ്യമായ നിഷ്ഠൂര പ്രവൃത്തിയെ പാപ്പ ആവര്‍ത്തിച്ച് അപലപിച്ചു.

വിദ്വേഷത്താല്‍ കഠിനമായ ഹൃദയങ്ങള്‍ വലിയ സഹനങ്ങള്‍ക്ക് കാരണമാകുന്ന അക്രമം വെടിയുന്നതിനും സമാധാനത്തിന്റെ പാത പുല്‍കുന്നതിനുമുള്ള പ്രാര്‍ത്ഥനയില്‍ സന്മനസ്സുള്ള സകലരോടും ഒന്നു ചേരുകയും ചെയ്യുന്നതായി പാപ്പ പറഞ്ഞു.

You must be logged in to post a comment Login