ഈജിപ്ത് പ്രത്യാശയുടെ അടയാളം: മാര്‍പാപ്പ

ഈജിപ്ത് പ്രത്യാശയുടെ അടയാളം: മാര്‍പാപ്പ

വത്തിക്കാന്‍: ഈജിപ്ത് പ്രത്യാശയുടെ അടയാളമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈജിപ്ത് സന്ദര്‍ശനത്തിന് ശേഷം വത്തിക്കാനിലെത്തിയ പാപ്പ സംസാരിക്കുകയായിരുന്നു.

ഈജിപ്്ത് എപ്പോഴും പ്രത്യാശയെക്കുറിച്ച് സംസാരിക്കുന്നു. ചരിത്രത്തിലും ഇന്നും അത് അങ്ങനെ തന്നെ. പൊതുദര്‍ശന വേളയില്‍ ആണ് പാപ്പ ഇക്കാര്യം പറഞ്ഞത്. തനിക്ക് ഊഷ്മളമായ സ്വീകരണം നല്കിയ ഈജിപ്തിന് അദ്ദേഹം നന്ദി അറിയിച്ചു. സംസ്‌കാരത്തിന്റെയും സഖ്യത്തിന്റെയും നാടാണ് ഈജിപ്ത് എന്നും അദ്ദേഹം അനുസ്മരിച്ചു.

ഏപ്രില്‍ 28,29 തീയതികളിലായിരുന്നു പാപ്പയുടെ ഈജിപ്ത് സന്ദര്‍ശനം. ഈജിപ്തിലെ കോപ്റ്റിക് സമൂദായത്തിന് നേരെ തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ നടന്നുകൊണ്ടിരുന്ന പശ്ചാത്തലത്തിലായിരുന്നു പാപ്പ അവിടെയെത്തിയത്. ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ എല്‍ സിസി, കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക തവദ്രോസ് രണ്ടാമന്‍, ഗ്രേറ്റ് ഇമാം അഹമ്മദ് മുഹമ്മദ് അല്‍ തയബ് എന്നിവരുമായി പാപ്പ അന്ന് കണ്ടുമുട്ടിയിരുന്നു.

 

You must be logged in to post a comment Login