ഒരു ബോംബിനും തകര്‍ക്കാനാവില്ല ഈജിപ്തിലെ ക്രൈസ്തവരുടെ വിശ്വാസത്തെ

ഒരു ബോംബിനും തകര്‍ക്കാനാവില്ല ഈജിപ്തിലെ ക്രൈസ്തവരുടെ വിശ്വാസത്തെ

കെയ്‌റോ: ഒരു ബോംബാക്രമണത്തിനും ക്രിസ്തുവിലുള്ള വിശ്വാസം തകര്‍ക്കാനാവില്ലെന്ന് ഈജിപ്തിലെ ക്രൈസ്തവരും സുവിശേഷപ്രഘോഷകരും.

ദേവാലയങ്ങളില്‍ ഇതിനകം നിരവധി തവണ ബോംബാക്രമണങ്ങള്‍ നടന്നുവെങ്കിലും പലരും ക്രിസ്തീയ വിശ്വാസത്തിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെട്ടു വന്നുകൊണ്ടിരിക്കുകയാണ്. മതപീഡനങ്ങള്‍ അവരുടെ വിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുകയുമാണ. ക്രൈസ്തവര്‍ക്ക് ഈജിപ്തില്‍ ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണോ എളുപ്പമാണോ എന്നതല്ല വിഷയം വിശ്വാസത്തില്‍ ജീവിക്കാന്‍ ആളുകള്‍ മുന്നോട്ടുവരുന്നു എന്നതാണ് പ്രധാനം. സുവിശേഷപ്രഘോഷകര്‍ പറയുന്നു..

ബോംബാക്രമണങ്ങളില്‍ നിന്നും ചാവേറാക്രമണങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട പലരും ഇവിടെയുണ്ട്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുമുണ്ട്. പക്ഷേ അവരെല്ലാം വിശുദ്ധ ഗ്രന്ഥത്തില്‍ വിശ്വസിക്കുന്നു. എല്ലാം നന്മയ്ക്കായി ദൈവം പരിണമിപ്പിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. സെന്റ് മാര്‍ക്ക് കോപ്റ്റിക് ചര്‍ച്ചിലെ ഫാ. ഫാത്തി പറയുന്നു.

 

You must be logged in to post a comment Login