അഷ്ടദിന ഐക്യപ്രാര്‍ത്ഥന നാളെ മുതല്‍ 25 വരെ

അഷ്ടദിന ഐക്യപ്രാര്‍ത്ഥന നാളെ മുതല്‍ 25 വരെ

തിരുവനന്തപുരം: യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ലോകം മുഴുവനുമുള്ള ക്രിസ്തീയ സഭകളുടെ ഐക്യത്തിനായുള്ള അഷ്ടദിന ഐക്യപ്രാര്‍ത്ഥന നാളെ മുതല്‍ 25 വരെ നടക്കും.  നന്തന്‍കോട് ജറുസലേം മാര്‍ത്തോമ ദേവാലയത്തില്‍ വികാരി ഫാ. മാത്യു ജാക്‌സണിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനം സിഎസ്‌ഐ ബിഷപ്പ് റവ. ധര്‍മരാജ് റസാലം ഉദ്ഘാടനം ചെയ്യും.

പട്ടം സെന്റ് മേരീസ് മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍, പാറ്റൂര്‍ ഇഗ്‌നേഷ്യസ് ക്‌നാനായ യാക്കോബായ ദേവാലയം, പാളയം സിഎസ്‌ഐ കത്തീഡ്രല്‍, പോങ്ങുംമൂട് സെന്റ് അല്‍ഫോന്‍സാ ദേവാലയം, സ്‌പെന്‍സര്‍ ജംഗ്ഷനിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയം, പേരൂര്‍ക്കട കണ്‍കോര്‍ഡിയ ലൂഥറന്‍ ചര്‍ച്ച് എന്നിവിടങ്ങളില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍  പ്രാര്‍ത്ഥന നടക്കും.

സമാധാന സമ്മേളനം വെള്ളയമ്പലം വിശുദ്ധ കൊച്ചു ത്രേസ്യാ ദേവാലയത്തില്‍ 25നു വികാരി ഫാ. ജി. ജോസിന്റെ അധ്യക്ഷതയില്‍ നടക്കും. പ്രാര്‍ത്ഥനാ യോഗത്തില്‍ ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും.

You must be logged in to post a comment Login