ഗിറ്റാറിസ്റ്റ് എമില്‍ ഐസക്‌സ് ഇനി ഓര്‍മ്മയില്‍…

ഗിറ്റാറിസ്റ്റ് എമില്‍ ഐസക്‌സ് ഇനി ഓര്‍മ്മയില്‍…

ഇന്നലെ അന്തരിച്ച പ്രശസ്ത ഗിറ്റാര്‍ മാന്ത്രികനായ എമില്‍ ഐസക്‌സ് വിശുദ്ധ മദര്‍ തെരേസയുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു. മദറിന്റെ സംസ്‌കാരച്ചടങ്ങില്‍ ഗിറ്റാര്‍ മീട്ടാന്‍ ഇദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. ആ നിമിഷം തന്റെ ഹൃദയം വിങ്ങുകയായിരുന്നുവെന്നാണ് അതേക്കുറിച്ച് അദ്ദേഹം പിന്നീട് തുറന്നുപറഞ്ഞിട്ടുള്ളത്.

മദറിന്റെ ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോഴും സംസ്‌കാരശുശ്രൂഷകളുടെ ഭാഗമായുള്ള ചടങ്ങുകളിലും ശോകമൂകമായി എമിലിന്റെ ഗിറ്റാര്‍ മീട്ടിയിരുന്നു. മദറിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും എമില്‍ പങ്കാളിയായിരുന്നു.

മിഷനറീസ് ഓഫ് ചാരിറ്റിയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള സംഗീതപരിപാടികളിലെല്ലാം എമിലിന്റെ സാന്നിധ്യമുണ്ടായിരുന്നു.

You must be logged in to post a comment Login