എംപറര്‍ ഇമ്മാനുവല്‍ തകര്‍ച്ചയിലേക്ക്..

എംപറര്‍ ഇമ്മാനുവല്‍ തകര്‍ച്ചയിലേക്ക്..

മുരിയാട്: കത്തോലിക്കാവിശ്വാസികള്‍ക്കിടയില്‍ വിശ്വാസപരമായ പിളര്‍പ്പുകള്‍ സൃഷ്ടിക്കുകയും വിശ്വാസികളെ വിഘടിപ്പിക്കുകയും ചെയ്ത എംപറര്‍ ഇമ്മാനുവല്‍ അനിവാര്യമായ തകര്‍ച്ചയിലേക്ക് നീങ്ങുന്നതായി വാര്‍ത്തകള്‍. പത്തുവര്‍ഷമായി മൂരിയാട് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന എംപറര്‍ ഇമ്മാനുവലിന്റെ പതനത്തിന് ആക്കം കൂട്ടിയത് ഇവരുടെ ആത്മീയനേതാവായിരുന്ന ജോസഫ് പൊന്നാറയുടെ മരണവും തുടര്‍ന്നുണ്ടായ അധികാര വടംവലികളുമാണ്. പ്രമുഖസ്ഥാനത്തുണ്ടായിരുന്ന ഏഴുപേര്‍ ഇതിനകം രാജിവച്ചതായാണ് സൂചന.

കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായുള്ള പഠനമായിരുന്നു എംപറര്‍ ഇമ്മാനുവല്‍ പഠിപ്പിച്ചിരുന്നത്. ഇതനുസരിച്ച്  അന്തിക്രിസ്തു ജനിച്ചുവെന്നും ഇവര്‍ക്ക് വിധേയപ്പെട്ട് ജീവിക്കുന്നവര്‍ ലോകാവസാനം വരെ ജീവിക്കുമെന്നുമാണ് ഇവര്‍ പഠിപ്പിക്കുന്നത്. ലോകാവസാന സമയത്ത് രക്ഷാപേടകം എന്ന പേരിട്ടിരിക്കുന്ന മൂരിയാട് നിര്‍മ്മിച്ചിരിക്കുന്ന പേടകത്തില്‍ ഉള്ളവര്‍ മാത്രമേ രക്ഷപെടുകയുള്ളൂ എന്നാണ് ഇവരുടെ പഠനം. ഈ പേടകത്തില്‍ സീറ്റ് ഉറപ്പിക്കണമെങ്കില്‍ ഒരു ലക്ഷം രൂപയും കൊടുക്കണം.!

പക്ഷേ ഏതുപെട്ടകത്തില്‍ കയറി ഒളിച്ചാലും മരണം എന്ന സത്യം ആരെയും ഒഴിവാക്കാതിരിക്കുന്നില്ല. അതുകൊണ്ടാണല്ലോ ഇവരുടെ ആത്മീയനേതാവ് തന്നെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.

അതീവരഹസ്യസ്വഭാവമുള്ള എംപറര്‍ ഇമ്മാനുവലിന്റെ പ്രബോധനങ്ങളെ യും അതിലുള്ള പങ്കാളിത്തത്തെയും കര്‍ദിനാള്‍ മാര്‍ വര്‍ക്കിവിതയത്തിലിന്റെ കാലം മുതല്‌ക്കേ   സീറോ മലബാര്‍ സഭ വിലക്കിയിരുന്നു. കത്തോലിക്കാസഭ വിട്ട് എംപറര്‍ ഇമ്മാനുവേലില്‍ അംഗമായവരില്‍ വൈദികര്‍ പോലുമുണ്ട് എന്നതായിരുന്നു സത്യം. എന്തായാലും പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് എല്ലാവര്‍ക്കും വിവേകം തിരികെ കിട്ടിയെന്ന് വേണം കരുതാന്‍. അതുകൊണ്ട് കത്തോലിക്കാസഭയിലേക്ക് തന്നെ മടങ്ങിവരാന്‍ അവര്‍ ശ്രമം തുടങ്ങിയിരിക്കുന്നതായും വാര്‍ത്തയുണ്ട്.

You must be logged in to post a comment Login