ഇംഗ്ലണ്ടിനെ മറിയത്തിന്റെ വിമലഹൃദയത്തിന് വീണ്ടും സമര്‍പ്പിക്കുന്നു

ഇംഗ്ലണ്ടിനെ മറിയത്തിന്റെ വിമലഹൃദയത്തിന് വീണ്ടും സമര്‍പ്പിക്കുന്നു

വാല്‍ഷിന്‍ങ്ഹാം: ഇംഗ്ലണ്ടിനെ വീണ്ടും മറിയത്തിന്റെ വിമലഹൃദയത്തിന് 2020 ല്‍ സമര്‍പ്പിക്കും.വാല്‍ഷിംങ്ഹാം ഷ്രൈന്‍ റെക്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഡൗറി ഓഫ് മേരി എന്നാണ് ഇംഗ്ലണ്ട് അറിയപ്പെടുന്നത്. 11 ാം നൂറ്റാണ്ടുമുതല്‍ ഈ പേരിലാണ് ഇംഗ്ലണ്ട് അറിയപ്പെടുന്നത്. പ്രത്യേക രീതിയിലാണ് മറിയം ഇംഗ്ലണ്ടിന്റെ സംരക്ഷകയായത്. റിഫര്‍മോഷന് ശേഷം പ്രവാസികളായ കത്തോലിക്കരും മറ്റും ഈ ശീര്‍ഷകം ഉപയോഗിച്ചിരുന്നു.

മറിയത്തിന് ഇംഗ്ലണ്ടിനെ വീണ്ടും സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പ്രാര്‍ത്ഥനകളും നൊവേനകളും തയ്യാറാക്കിയിട്ടുണ്ട്. നമ്മുടെ ദേശത്തിന്റെ മധ്യസ്ഥയായ മറിയത്തിന്റെ ശക്തമായ മാധ്യസ്ഥം തേടുന്നതിന് ഈ നൊവേന പ്രാര്‍ത്ഥന ചൊല്ലണമെന്ന് മോണ്‍. അര്‍മിറ്റേജ് വിശ്വാസികളോട് ആവശ്യപ്പെട്ടു.

You must be logged in to post a comment Login