ഭൂതോച്ചാടനത്തിന് വേണ്ടി ഇംഗ്ലീഷ് ഭാഷയിലുള്ള  ആദ്യ ഔദ്യോഗികഗ്രന്ഥം പ്രസിദ്ധീകരിച്ചു

ഭൂതോച്ചാടനത്തിന് വേണ്ടി ഇംഗ്ലീഷ് ഭാഷയിലുള്ള  ആദ്യ ഔദ്യോഗികഗ്രന്ഥം പ്രസിദ്ധീകരിച്ചു

വാഷിംങ്ടണ്‍: ഭൂതോച്ചാടനത്തിനും അനുബന്ധ ക്രിയകള്‍ക്കും വേണ്ടിയുള്ള ആദ്യത്തെ ഔദ്യോഗിക ഗ്രന്ഥം ഇംഗ്ലീഷ് ഭാഷയില്‍ പുറത്തിറക്കി. യുഎസ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ആണ് പ്രസാധകര്‍.

പരിമിതമായ കോപ്പികളേ പുറത്തിറക്കിയിട്ടുള്ളൂ.മെത്രാന്മാര്‍ വഴി ഭൂതോച്ചാടകരായ വൈദികര്‍ക്കും പണ്ഡിതര്‍ക്കും പ്രഫസര്‍മാര്‍ക്കും കോപ്പി ലഭിക്കും. ബിഷപ്പിന്റെ അനുവാദം കൂടാതെ ഈ കോപ്പി സ്വന്തമാക്കാന്‍ കഴിയില്ല.

ഇംഗ്ലീഷ് ഭാഷയില്‍ ഗ്രന്ഥം പുറത്തിറക്കിയത് ഈ ശുശ്രൂഷയെ കൂടുതല്‍ എളുപ്പമുള്ളതാക്കിത്തീര്‍ക്കുമെന്ന്  യുഎസ്സിസിബി സെക്രട്ടറിയേറ്റ് ഓഫ് ഡിവൈന്‍ വര്‍ഷിപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്‍ഡ്രു അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ ലാറ്റിന്‍ ഭാഷയിലുള്ള കൃതിയാണ് ഭൂതോച്ചാടനത്തിന് വേണ്ടി ഉപയോഗിച്ചുവന്നിരുന്നത്. 2014 ലാണ് ഇംഗ്ലീഷ് പരിഭാഷയ്ക്കായി യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ശ്രമിച്ചുതുടങ്ങിയത്. വത്തിക്കാന്‍ അംഗീകാരം നല്കിയത് ഈ വര്‍ഷമായിരുന്നു.

You must be logged in to post a comment Login