’എ​ന്‍റെ ര​ക്ഷ​കൻ’ ബൈ​ബി​ൾ മെ​ഗാ​ഷോ​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്നു

’എ​ന്‍റെ ര​ക്ഷ​കൻ’ ബൈ​ബി​ൾ മെ​ഗാ​ഷോ​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്നു

പ​ത്ത​നം​തി​ട്ട: ക്രി​സ്ത്യ​ൻ​ഫോ​റം തി​രു​വ​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​ഗ​ക്ഷേ​ത്ര​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള ’എ​ന്‍റെ ര​ക്ഷ​കൻ’ ബൈ​ബി​ൾ മെ​ഗാ​ഷോ​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്നു.

20 മു​ത​ൽ 22 വ​രെ തി​രു​വ​ല്ല സെ​ന്‍റ് മേ​രീ​സ് മൈ​താ​ന​ത്താ​ണ് മെ​ഗാ​ഷോ അ​ര​ങ്ങേ​റു​ന്ന​ത്. യേ​ശു​ക്രി​സ്തു​വി​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ആ​ദ്യാ​വ​സാ​ന ദൃ​ശ്യാ​വി​ഷ്കാ​ര​മാ​യു​ള്ള എ​ന്‍റെ ര​ക്ഷ​ക​ൻ ബൈ​ബി​ൾ നാ​ട​ക​ത്തി​ന്‍റെ 82 -ാമ​ത് പ്ര​ദ​ർ​ശ​ന​മാ​ണ് തി​രു​വ​ല്ല​യി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് സം​വി​ധാ​യ​ക​ൻ സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.20നു ​വൈ​കു​ന്നേ​രം 6.30ന് ​ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത ബൈ​ബി​ൾ നാ​ട​കം ആ​ദ്യ ഷോ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

22നു ​വൈ​കു​ന്നേ​രം 6.30ന് ​ക്രി​സ്ത്യ​ൻ ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ​ത്മ​ഭൂ​ഷ​ണ്‍ ബ​ഹു​മ​തി നേ​ടി​യ ഡോ.​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യെ ആ​ദ​രി​ക്കും. സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തു സം​ഭാ​വ​ന​ക​ൾ ന​ൽ​കി​വ​രു​ന്ന ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് അ​ധ്യ​ക്ഷ​ൻ റ​വ.​ഡോ.​കെ.​പി. യോ​ഹ​ന്നാ​ൻ, നെ​ടും​പ​റ​ന്പി​ൽ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​ൻ.​എം. രാ​ജു എ​ന്നി​വ​രെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും.

മെ​ഗാ​ഷോ​യി​ൽ നി​ന്നു ല​ഭി​ക്കു​ന്ന തു​ക വൈ​എം​സി​എ​യു​ടെ വി​കാ​സ് സ്കൂ​ളി​നും വൃ​ക്ക​രോ​ഗി​ക​ളു​ടെ ഡ​യാ​ലി​സി​സ് ആ​വ​ശ്യ​ത്തി​നും വി​നി​യോ​ഗി​ക്കും. തി​രു​വ​ല്ല​യി​ലെ വി​വി​ധ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലൂ​ടെ​യും വൈ​എം​സി​എ, പു​ഷ്പ​ഗി​രി, ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലൂ​ടെ​യും സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് എ​ന്നി​വ​യി​ലൂ​ടെ​യും ടി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യും. ഓ​രോ ദി​വ​സ​ത്തെ​യും തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ടി​ക്ക​റ്റ് ന​ൽ​കു​ന്ന​ത്. മൂ​ന്നു​ദി​വ​സ​വും 6.30ന് ​ആ​രം​ഭി​ക്കു​ന്ന മെ​ഗാ​ഷോ 9.30 ഓ​ടെ അ​വ​സാ​നി​ക്കും. ര​ണ്ട് മ​ണി​ക്കൂ​റാ​ണ് ഷോ​യു​ടെ ദൈ​ർ​ഘ്യം. 1850 പേ​ർ​ക്കു​ള്ള ഇ​രി​പ്പി​ട​മാ​ണ് ഓ​രോ ഷോ​യി​ലും ഒ​രു​ക്കു​ന്ന​ത്. എം​ജി​എം സ്കൂ​ൾ, പാ​ലി​യേ​ക്ക​ര പാ​രീ​ഷ് ഗ്രൗ​ണ്ടുകളിൽപാ​ർ​ക്കിം​ഗ് സൗ​ക​ര്യം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

You must be logged in to post a comment Login