“എ​ന്‍റെ ര​ക്ഷ​ക​ൻ” ന​വം​ബ​ർ ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ കോ​ഴി​ക്കോ​ട്

“എ​ന്‍റെ ര​ക്ഷ​ക​ൻ” ന​വം​ബ​ർ ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ കോ​ഴി​ക്കോ​ട്

കോ​ഴി​ക്കോ​ട്: “എ​ന്‍റെ ര​ക്ഷ​ക​ൻ’ മെ​ഗാ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ​ ന​വം​ബ​ർ ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ നടക്കും. അ​വ​സാ​ന ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ട് ഷോ ​ഉ​ണ്ടാ​കും. പ​തി​നാ​യി​രം ച​തു​ര​ശ്ര അ​ടി വി​സ്താ​ര​മു​ള്ള വേ​ദി​യി​ലാ​ണ് പ്ര​ദ​ർ​ശ​നം.

250, 500, 1000, 1500 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. എ​ര​ഞ്ഞി​പ്പാ​ലം ബൈ​പാ​സി​ലെ ദീ​പി​ക ഓ​ഫീ​സ് (ഫോ​ൺ: 95 44 28 50 18), ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ, മാ​തൃ​ഭൂ​മി ബു​ക്സ്റ്റാ​ൾ, മാ​നാ​ഞ്ചി​റ സി​എ​സ്ഐ ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും. www.eticket counter.com എ​ന്ന വെ​ബ്സൈ​റ്റി​ലും ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്.

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ബൈ​ബി​ൾ ഷോ​യാ​ണി​ത്. ഇ​രു​നൂ​റോ​ളം ക​ലാ​കാ​ര​ൻ​മാ​രും അ​ൻ​പ​തോ​ളം പ​ക്ഷി​മൃ​ഗാ​ദി​ക​ളും സ്റ്റേ​ജി​ൽ അ​ണി​നി​ര​ക്കും. പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്ന എ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 1650 പേ​ർ​ക്ക് ഇ​രി​പ്പി​ട​മു​ണ്ടാ​വും.

ജ​ന​നം മു​ത​ൽ കു​രി​ശാ​രോ​ഹ​ണ​വും ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പും വ​രെ​യു​ള്ള യേ​ശു​വി​ന്‍റെ ജീ​വി​ത​ക​ഥ​യാ​ണ് സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന “എ​ന്‍റെ ര​ക്ഷ​ക​ൻ’​എ​ന്ന ക​ലാ​സൃ​ഷ്‌​ടി. വി.​മ​ധു​സൂ​ദ​ന​ൻ നാ​യ​രു​ടെ വ​രി​ക​ൾ​ക്ക് പ​ണ്ഡി​റ്റ് ര​മേ​ഷ് നാ​രാ​യ​ണ​നാ​ണ് സം​ഗീ​തം പ​ക​രു​ന്ന​ത്. ര​ണ്ട​ര മ​ണി​ക്കൂ​റാ​ണ് ഷോ​യു​ടെ ദൈ​ർ​ഘ്യം.

You must be logged in to post a comment Login