എപ്പിഫനി, സ്വര്‍ഗ്ഗാരോഹണം: ഇംഗ്ലണ്ട് ആന്റ് വെയില്‍സ് രൂപതകള്‍ യഥാര്‍ത്ഥ തിയതികളിലേക്ക് മടങ്ങിപ്പോകുന്നു

എപ്പിഫനി, സ്വര്‍ഗ്ഗാരോഹണം: ഇംഗ്ലണ്ട് ആന്റ് വെയില്‍സ് രൂപതകള്‍ യഥാര്‍ത്ഥ തിയതികളിലേക്ക് മടങ്ങിപ്പോകുന്നു

ലണ്ടന്‍: രണ്ട് വിശുദ്ധ ദിനങ്ങളുടെ ആചരണം അവയുടെ പഴയ ദിനങ്ങളിലേക്ക് തന്നെ മടക്കിക്കൊണ്ടുപോകാനുള്ള ഇംഗ്ലണ്ട് ആന്റ് വെയില്‍സ് രൂപതകളിലെ മെത്രാന്മാരുടെ തീരുമാനത്തിന് വത്തിക്കാന്‍ അംഗീകാരം നല്കി. ഇതനുസരിച്ച് ജനുവരി ആറിന് എപ്പിഫനിയും ഈശോയുടെ സ്വര്‍ഗ്ഗാരോഹണം ഈസ്റ്റര്‍ കഴിഞ്ഞുള്ള ആറാമത്തെ ഞായറിന് ശേഷമുള്ള വ്യാഴാഴചയും ആചരിക്കും.

കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് വെസ്റ്റ്മിനിസ്ട്രര്‍ ആര്‍ച്ച് ബിഷപ്പും കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് പ്രസിഡന്റുമായ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

2016 ലെ പ്ലീനറി അസംബ്ലിയിലാണ് ഇക്കാര്യത്തെക്കുറിച്ച് ആദ്യമായി തീരുമാനം എടുത്തത്. പിന്നീട് അംഗീകാരം ലഭിക്കുന്നതിനായി പരിശുദ്ധസിംഹാസനത്തിന് മുമ്പാകെ സമര്‍പ്പിച്ചിരിക്കുകയായിരുന്നു.

You must be logged in to post a comment Login