11 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സുവിശേഷപ്രഘോഷകന്‍ മോചിതനായി

11 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സുവിശേഷപ്രഘോഷകന്‍ മോചിതനായി

എരിത്രിയ: 11 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സുവിശേഷപ്രഘോഷകന്‍ ജയില്‍ മോചിതനായി. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ ഒക്ബാമിഷെല്‍ ഹായ്മിനോറ്റ് ആണ് ജയില്‍ മോചിതനായത്. കൃത്രിമമായി കെട്ടിച്ചമച്ച കേസുകളെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ജയിലില്‍ അടച്ചത്. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ആദ്യമായി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.2005 ല്‍ ആയിരുന്നു അത്.

ക്രിസ്തുവിനെ തള്ളിപ്പറയാത്തതിന്റെ പേരില്‍ പല ക്രൂരപീഡനങ്ങളും ജയിലിനുള്ളില്‍ അനുഭവിക്കേണ്ടിവന്നു. രണ്ടുവര്‍ഷത്തിന് ശേഷം വിട്ടയച്ചു. മാനസികമായി തകര്‍ന്ന അദ്ദേഹത്തെ 2007 ല്‍ വീണ്ടും അറസ്റ്റ് ചെയ്തു. അതിന്‌ശേഷമാണ് ഇപ്പോള്‍ അദ്ദേഹം ജയില്‍ മോചിതനായത്.

മതപീഡനങ്ങളുടെ ലിസ്റ്റില്‍ എരിത്രിയായ്ക്ക് ആറാം സ്ഥാനമാണ്. ഇവിടെ പല സുവിശേഷപ്രഘോഷകരും അന്യായമായി പീഡിപ്പിക്കപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്യുന്നുണ്ട്.

You must be logged in to post a comment Login