അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചുള്ള വിശദീകരണവുമായി എറണാകുളം അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം

അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചുള്ള വിശദീകരണവുമായി എറണാകുളം അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം​​​-അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ 2018-21 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ പ്ര​​​ഥ​​​മ യോ​​​ഗം ക​​​ലൂ​​​ർ റി​​​ന്യൂ​​​വ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്നു. ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ, പ്രോ ​​​വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ആ​​​ന്‍റ​​​ണി ന​​​രി​​​കു​​​ളം, ചാ​​​ൻ​​​സ​​​ല​​​ർ റ​​​വ.​ ഡോ. ​​ജോ​​​സ് പൊ​​​ള്ള​​​യി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. കൗ​​​ണ്‍​സി​​​ൽ മു​​​ൻ സെ​​​ക്ര​​​ട്ട​​​റി സി​​​ജോ പൈ​​​നാ​​​ട​​​ത്ത് റി​​​പ്പോ​​​ർ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

പു​​​തി​​​യ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പി.​​​പി. ജ​​​രാ​​​ർ​​​ദി​​​നെ​​​യും ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മി​​​നി പോ​​​ളി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഫാ. ​​​ബെ​​​ർ​​​ക്കു​​​മ​​​ൻ​​​സ് കൊ​​​ട​​​യ്ക്ക​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി. അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു പ്രൊ​​​ക്യു​​​റേ​​​റ്റ​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ മാ​​​ണി​​​ക്ക​​​ത്താ​​​ൻ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ഭൂ​​​മി വി​​​ല്പ​​​ന സം​​​ബ​​​ന്ധി​​​ച്ച വി​​​വി​​​ധ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു ക്രി​​​സ്തീ​​​യ​​​വും പൊ​​​തു​​​സ്വീ​​​കാ​​​ര്യ​​​വു​​​മാ​​​യ പ​​​രി​​​ഹാ​​​രം ഉ​​​ട​​​ൻ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ യോ​​​ഗം പ്ര​​​ത്യാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്, മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​രോ​​​ടു ചേ​​​ർ​​​ന്നു​​​നി​​​ന്ന് അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ കൂ​​​ട്ടാ​​​യ്മ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്നു നി​​​യു​​​ക്ത സെ​​​ക്ര​​​ട്ട​​​റി പി.​​​പി. ജ​​​രാ​​​ർ​​ദ് അ​​​റി​​​യി​​​ച്ചു.

You must be logged in to post a comment Login