ഏഴ് എത്യോപ്യന്‍ ക്രൈസ്തവര്‍ അറസ്റ്റില്‍; കാരണം അറിയണ്ടെ?

ഏഴ് എത്യോപ്യന്‍ ക്രൈസ്തവര്‍ അറസ്റ്റില്‍; കാരണം അറിയണ്ടെ?

എത്യോപ്യ: ഏഴ് ക്രൈസ്തവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഗവണ്‍മെന്റിനെതിരെ പ്രാര്‍ത്ഥിച്ചു എന്നതാണ് കുറ്റം. ഏഴുപേരും പുരുഷന്മാരാണ്. മെസെറെറ്റി ക്രിസ്റ്റോസ് സഭാംഗങ്ങളാണ് ഇവര്‍. ജാമ്യം പോലും നിഷേധിച്ചുകൊണ്ടാണ് ഇവരെ ജയിലില്‍ അടച്ചിരിക്കുന്നത്. വേള്‍ഡ് വാച്ച് മോനിട്ടറാണ് വാര്‍ത്ത പുറത്തുവിട്ടത്.

സാത്താന്റെ അധികാരത്തിനും ശക്തിക്കുമെതിരായിട്ടായിരുന്നു തങ്ങള്‍ പ്രാര്‍ത്ഥിച്ചതെന്ന് ജയിലില്‍ ആയവര്‍ പറയുന്നു. മലമുകളിലേക്ക് പ്രാര്‍ത്ഥിക്കാനായി പോയ ഇവരെ പട്ടാളം പിന്തുടരുകയും പിന്നീട് പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ക്രൈസ്തവമതപീഡനങ്ങളുടെ ലിസ്റ്റില്‍ 29 ാം സ്ഥാനമാണ് എത്യോപ്യയ്ക്കുള്ളത്. ഇവിടെ കൂടുതലും ക്രൈസ്തവരാണുള്ളത്.

You must be logged in to post a comment Login