എട്ടുനോമ്പിന്റെ ചരിത്രം

എട്ടുനോമ്പിന്റെ ചരിത്രം

പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാളിന് മുമ്പ് സെപ്തംബര്‍ ഒന്നുമുതല്‍ എട്ടുവരെ ആചരിക്കുന്ന നോമ്പാണ് എട്ടുനോമ്പ്. സ്ത്രീകളുടെ നോമ്പായാണ് എട്ടുനോമ്പിനെ പലരും വിശേഷിപ്പിക്കുന്നത്.

എട്ടുനോമ്പിന്റെ ഉത്ഭവത്തെക്കുറിച്ച് നിരവധി കഥകളും പാരമ്പര്യങ്ങളും പറയുന്നുണ്ട്. ഒമ്പതാം നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂര്‍ പട്ടണം ആക്രമണത്തില്‍ നശിച്ചപ്പോള്‍ കലാപകാരികളില്‍ നിന്ന് മാനം രക്ഷിക്കാനാണ് എട്ടുനോമ്പ് ആചരിച്ചതെന്നും അതല്ല പോര്‍ട്ടുഗീസുകാരുടെ അധാര്‍മ്മികബന്ധങ്ങളില്‍ പെട്ടുപോകാതിരിക്കാനാണ് ഈനോമ്പ് ആചരിച്ചതെന്നും വ്യത്യസ്താഭിപ്രായങ്ങളുണ്ട്. ഇതുകൊണ്ടാവാം എട്ടുനോമ്പിനെ കന്യകകളുടെയും സ്ത്രീകളുടെയും നോമ്പായി പരിഗണി്ച്ചുപോരുന്നത്.

കേരളത്തില്‍ എട്ടുനോമ്പിന്റെ പേരില്‍ ഏറെ പ്രശസ്തങ്ങളായ ദേവാലയങ്ങളാണ് മണര്‍കാട്, കാഞ്ഞിരപ്പള്ളിയിലെ അക്കരപ്പള്ളി, നാഗപ്പുഴ പള്ളി തുടങ്ങിയവ. എട്ടുനോമ്പിന്റെ ആരംഭസ്ഥാനം തന്നെ മണര്‍കാട് പള്ളിയാണ്. ചരിത്രപരമായി തന്നെ തെളിവുകളുള്ള ഒരു കാര്യമാണിത്. കാരണം ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ കേരളപ്പഴമ, ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവല്‍ പല സഭാചരിതങ്ങളിലും ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്.

പ്രശസ്തമായ ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ് മണര്‍കാട്.

You must be logged in to post a comment Login