പ്രൊട്ടസ്റ്റന്റുകാര്‍ക്കുള്ള ദിവ്യകാരുണ്യം; വത്തിക്കാന്‍ നിഷേധിച്ചു

പ്രൊട്ടസ്റ്റന്റുകാര്‍ക്കുള്ള ദിവ്യകാരുണ്യം; വത്തിക്കാന്‍ നിഷേധിച്ചു

വത്തിക്കാന്‍: പ്രൊട്ടസ്റ്റന്റുകാര്‍ക്ക് ദിവ്യകാരുണ്യം നല്കാനുള്ള ജര്‍മ്മന്‍ ബിഷപസ് കോണ്‍ഫ്രന്‍സിന്റെ നിര്‍ദ്ദേശത്തെ വത്തിക്കാന്‍ തള്ളിക്കളഞ്ഞു. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ ഡോക്ട്രീന്‍ ഓഫ് ദ ഫെയ്ത്ത് പ്രിഫെക്ട്ട് ആര്‍ച്ച ബിഷപ് ലൂയിസ് ലാഡാറിയയാണ് ഇത് സംബന്ധിച്ച് ഔദ്യോഗികമായ കത്ത് പ്രസിദ്ധീകരിച്ചത്.

ജര്‍മ്മന്‍ മെത്രാന്മാരും വത്തിക്കാന്‍ അധികാരികളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഈ പ്രഖ്യാപനം. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ കത്തോലിക്കരല്ലാത്തവര്‍ക്കും വിശുദ്ധകുര്‍ബാന നല്കാം എന്ന കാനോന്‍ നിയമം 844 ന്റെ അടിസ്ഥാനത്തിലാണ് കത്തോലിക്കാവിശ്വാസികളുടെ പ്രൊട്ടസ്റ്റന്റുകാരായ ജീവിതപങ്കാളികള്‍ക്ക് ദിവ്യകാരുണ്യം നല്കണമെന്ന നിര്‍ദ്ദേശം ജര്‍മ്മനിയിലെ മെത്രാന്മാര്‍ മുന്നോട്ടുവച്ചത്.

You must be logged in to post a comment Login