പാതിരാക്കുര്‍ബാനയ്ക്കിടയില്‍ തിരുവോസ്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമം

പാതിരാക്കുര്‍ബാനയ്ക്കിടയില്‍ തിരുവോസ്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമം

ചെന്പുകടവ്:  ഡിസംബർ 24 നു പാതിരാ കുർബാനക്കിടെ  തിരുവോസ്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമം.  കോഴിക്കോട് ജില്ലയിലെ ചെന്പുകടവ് പള്ളിയിലാണ് സംഭവം. അപരിചിതരായ ഒന്നുരണ്ടു പേർ കുർബാന സ്വീകരിക്കുന്ന പ്രത്യേകതകൾ കണ്ടപ്പോളാണ് വിശ്വാസികളില്‍ ചിലര്‍ അവരെ ശ്രദ്ധിച്ചത്. നാവിൽ സ്വീകരിച്ച കുർബാന വിരൽകൊണ്ട് തട്ടി പോക്കറ്റിലേക്ക് ഇടുന്നത്  കണ്ടപ്പോള്‍ അതില്‍  വിശ്വാസികള്‍ക്ക് അസ്വഭാവികത മനസ്സിലായി.  ഒരാളുടെ വായിൽ നിന്നും വീണ തിരുവോസ്തി പോക്കറ്റിൽ വീഴാതെ നിലത്തു പോയപ്പോള്‍ ആരും കാണാതെ ചവിട്ടി പിടിക്കാനും പിന്നെ എടുത്ത് പോക്കറ്റിൽ ഇടാനും ശ്രമമുണ്ടായി . ഇതോടെ ഇടവകക്കാര്‍ ഇവരെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ  മറ്റു അഞ്ചു പേര്‍ കൂടിയുണ്ടെന്ന് മനസ്സിലായി . പേരുകൾ ചോദിച്ചപ്പോൾ ക്രിസ്ത്യൻ പേരുകൾ പറഞ്ഞെങ്കിലും id കാർഡ്‌കൾ പരിശോധിച്ചപ്പോൾ മറ്റു മതസ്ഥരാണെന്നു തെളിഞ്ഞു .

രാത്രി രണ്ടുമണിയോടെ കോടഞ്ചേരി പോലീസ് പള്ളിയിലെത്തി ഏഴു പേരെയും കസ്റ്റഡിയിൽ എടുത്തു. സാത്താന്‍ ആരാധനയുമായി ബന്ധപ്പെട്ടവരാണോ ഇവരെന്നാണ് വിശ്വാസികളുടെ സംശയം.

You must be logged in to post a comment Login